Quantcast

നിയമ ലംഘനത്തിന് പിടിയിലാകുന്ന വനിതാ ഡ്രൈവര്‍മാരെ അഭയകേന്ദ്രങ്ങളില്‍ പാർപ്പിക്കാന്‍ തീരുമാനം

MediaOne Logo

Jaisy

  • Published:

    14 Jun 2018 5:42 AM GMT

നിയമ ലംഘനത്തിന് പിടിയിലാകുന്ന വനിതാ ഡ്രൈവര്‍മാരെ അഭയകേന്ദ്രങ്ങളില്‍ പാർപ്പിക്കാന്‍ തീരുമാനം
X

നിയമ ലംഘനത്തിന് പിടിയിലാകുന്ന വനിതാ ഡ്രൈവര്‍മാരെ അഭയകേന്ദ്രങ്ങളില്‍ പാർപ്പിക്കാന്‍ തീരുമാനം

വനിതകൾക്കുള്ള ജയില്‍ പൂര്‍ണ സജ്ജമാകും വരെയാണ് അഭയകേന്ദ്രങ്ങള്‍ ഉപയോഗിക്കുക

സൌദിയില്‍ നിയമ ലംഘനത്തിന് പിടിയിലാകുന്ന വനിതാ ഡ്രൈവര്‍മാരെ അഭയകേന്ദ്രങ്ങളില്‍ പാർപ്പിക്കാന്‍ തീരുമാനം. വനിതകൾക്കുള്ള ജയില്‍ പൂര്‍ണ സജ്ജമാകും വരെയാണ് അഭയകേന്ദ്രങ്ങള്‍ ഉപയോഗിക്കുക. നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകളില്‍ വേര്‍തിരിവുണ്ടാകില്ലെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

സൌദിയില്‍ നിലവിലെ വ്യവസ്ഥയനുസരിച്ച് നിയമലംഘനത്തിന് പിടിയിലായാല്‍ ട്രാഫിക് വിഭാഗത്തിന്റെ ജയിലിലാണ് തടവ്. ഗുരുതര നിയമലംഘനങ്ങള്‍ക്കാണ് ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുക്കാറ്. ഇത് വനിതകള്‍ക്കും ബാധകമാണ്. ഈ സാഹചര്യത്തില്‍ വനിതകള്‍ക്ക് പ്രത്യേകമായി തടവുകേന്ദ്രം നിര്‍മിക്കുന്നുണ്ട്. ഇത് പൂര്‍ണ സജ്ജമല്ല. പൂര്‍ത്തിയാകും വരെ നിയമലംഘനം നടത്തുന്ന വനിതകളെ കസ്റ്റഡിയിലെടുത്താല്‍ തടവ് കേന്ദ്രങ്ങളിലാണ് പാര്‍പ്പിക്കുക. ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ വനിതകള്‍ക്ക് ഇളവുകള്‍ ലഭിക്കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റാണ് വ്യക്തമാക്കിയത്. നിലവിലെ ചട്ടമനുസരിച്ച് കസ്റ്റഡിയിലെടുക്കാവുന്ന ഗുരുതര നിയമ ലംഘനങ്ങല്‍ ഇവയാണ്. ആളപായമുണ്ടാക്കുന്ന അപകടങ്ങളുണ്ടാക്കല്‍, ലഹരിക്കടിമയായി വാഹനമോടിക്കല്‍, ചവന്ന സിഗ്നല്‍ കട്ട് ചെയ്യലും എതിര്‍ ദിശയില്‍ വാഹനമോടിക്കലും, അമിത വേഗവും അഭ്യാസ പ്രകടനങ്ങളുമെല്ലാം ഇതിന്റെ പരിധിയില്‍ പെടും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴയും തടവും കൂടും. ഈ മാസം 24 മുതലാണ് വനിതകള്‍ക്ക് വാഹനവുമായി നിരത്തിലിറങ്ങുക. ഇതിന് മുന്നോടിയായാണ് മുന്നറിയിപ്പ്.

TAGS :

Next Story