Quantcast

എയർ ടിക്കറ്റ് നിരക്കിലുണ്ടായ കുറവ് പ്രവാസികള്‍ക്ക് ആശ്വാസമായി

MediaOne Logo

Jaisy

  • Published:

    14 Jun 2018 2:45 AM GMT

ഈ മാസം 15 മുതൽ കോഴിക്കോടേക്ക്​ ഗൾഫ്​ എയർ സർവീസ് ​ ആരംഭിക്കുന്നതാണ് നിരക്ക്​ കുറയാനുള്ള പ്രധാന കാരണം

സ്കൂൾ അവധിക്കാലത്ത് ബഹ്റൈനിൽ നിന്ന്​ നാട്ടിലേക്കുള്ള യാത്രക്ക് തയ്യാറെടുക്കുന്ന പ്രവാസികൾക്കും കുടുംബങ്ങൾക്കും ആശ്വാസമാവുകയാണ് എയർ ടിക്കറ്റ് നിരക്കിലുണ്ടായ കുറവ്. ഈ മാസം 15 മുതൽ കോഴിക്കോടേക്ക്​ ഗൾഫ്​ എയർ സർവീസ് ​ ആരംഭിക്കുന്നതാണ് നിരക്ക്​ കുറയാനുള്ള പ്രധാന കാരണം.

മുൻ വർഷങ്ങളിലെ അവധിക്കാലത്ത് ഗണ്യമായ ചാർജ് കൊടുത്ത് എയർ ടിക്കറ്റ് എടുക്കേണ്ടി വന്നത് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രയാസം സ്യഷ്ടിച്ചിരുന്നു. എന്നാൽ ടിക്കറ്റ്​ ചാർജിൽ ഇത്തവണ കാര്യമായ കുറവ്​ ഉണ്ടായതിന്റെ ആശ്വാസത്തിലാണ് ബഹ് റൈനിൽ നിന്ന് അവധിക്കാലത്ത് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന പ്രവാസികൾ . 160 മുതൽ 180 ദിനാർ വരെ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക്​ ഇപ്പോൾ120-140 ദിനാർ എന്ന നിലയിലേക്ക്​ കുറഞ്ഞിട്ടുണ്ട് .ബഹ്റൈനിൽ നിന്ന് ഗൾഫ്​ എയർ കോഴിക്കോടേക്ക്​ സർവീസ് തുടങ്ങുന്നതാണ് ടിക്കറ്റ് നിരക്ക് കുറയാനുണ്ടായ പ്രധാന കാരണം. ജൂൺ അവസാന ആഴ്​ച മുതൽ ജൂലൈ ആദ്യവാരം വരെ നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും കുടുംബങ്ങൾക്കും ടിക്കറ്റ് നിരക്കിലെ കുറവ് ഗുണകരമാകും. പലരും മുൻ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തുവെങ്കിലും നിരവധി പേർ ഇപ്പോഴത്തെ നിരക്കിലുള്ള കുറവ് പ്രയോജനപ്പെടുത്തുന്നുണ്ട്. ജൂൺ അവസാന ആഴ്ച മുതൽ ജൂലൈ ആദ്യവാരം വരെയായി ആയിരക്കണക്കിന്​ മലയാളി കുടുംബങ്ങളാണ്​ കേരളത്തിലേക്ക്​ പോകുന്നത്. ഇത്തിഹാദ്​ എയർലൈൻസ്​, ഒമാൻ എയർ തുടങ്ങിയ വിമാനക്കമ്പനികൾ മാസങ്ങൾക്ക്​ മു​ന്‍പേ കേരളത്തിലേക്ക് അവധിക്കാല ഓഫർ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story