Quantcast

പ്രവാസി സംഘടനകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതിൽ നിയന്ത്രണം

MediaOne Logo

Jaisy

  • Published:

    17 Jun 2018 6:24 PM GMT

പ്രവാസി സംഘടനകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതിൽ നിയന്ത്രണം
X

പ്രവാസി സംഘടനകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതിൽ നിയന്ത്രണം

ഇതിന്റെ ഭാഗമായി അംഗീകാരമുള്ള പ്രവാസി സംഘടനകളുടെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറച്ചു

പ്രവാസി സംഘടനകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതിൽ കുവൈത്തിലെ ഇന്ത്യൻ എംബസി നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി അംഗീകാരമുള്ള പ്രവാസി സംഘടനകളുടെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറച്ചു. പുതിയ ലിസ്റ്റിൽ മലയാളി സംഘടനകളുടെ എണ്ണം 140ൽനിന്ന് 25 ആയി കുറഞ്ഞിട്ടുണ്ട്​. എംബസി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന സംഘടനകൾക്ക് മാത്രം അംഗീകാരം നൽകിയാൽ മതിയെന്ന പുതിയ സ്ഥാനപതിയുടെ കർശന നിലപാടാണ് വെട്ടിനിരത്തലിലേക്കു നയിച്ചത്.

എംബസി വെബ്സൈറ്റിൽ 280 സംഘടനകളുടെ പേരുണ്ടായിരുന്ന സ്ഥാനത്ത്​ ഇപ്പോൾ 96 എണ്ണം മാത്രമേ ഉള്ളൂ. കെ ജീവസാഗർ അംബാസഡറായി ചുമതലയേറ്റ ശേഷമാണ് സംഘടനകൾക്ക് പുതിയ മാനദണ്ഡം ഏർപ്പെടുത്തിയത് . ഇതനുസരിച്ചു പുനഃപരിശോധന നടത്തിയാണ്​ 184 സംഘടനകളെ ഒഴിവാക്കിയത്​. മത സംഘടനകൾ, പ്രാദേശിക കൂട്ടായ്മകൾ, നവമാധ്യമ കൂട്ടായ്മകൾ, ജില്ലാ അസോസിയേഷനുകൾ, , കലാ സാംസ്​കാരിക സംഘടനകൾ എന്നിങ്ങനെ വിവിധ സ്വഭാവത്തിലുള്ള അനേകം സംഘടനകൾ കുവൈത്തിൽ പ്രവർത്തിക്കുന്നുണ്ട് . രാഷ്ട്രീയ സംഘടനകൾക്ക് അനുമതിയില്ലെങ്കിലും സാംസ്കാരിക കൂടായ്മകൾ എന്ന പേരിൽ രാഷ്​ട്രീയ പാർട്ടികളുടെ പോഷക ഘടകങ്ങളും എംബസിയിടെ അംഗീകാരത്തോടെ പ്രവർത്തിച്ചു വരുന്നു നേരത്തെ മാനദണ്ഡങ്ങൾ നോക്കാതെ രജിസ്ട്രേഷൻ നൽകിയിരുന്നത്​ കൊണ്ടാണ്​ അംഗീകൃത സംഘടനകളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായത് . അടുത്തിടെ ഒരു ജില്ലാ അസോസിയേഷനുമായി ബന്ധപ്പെട്ട രണ്ടു ഗ്രൂപ്പുകൾ അവകാശത്തർക്കത്തെ തുടർന്ന് പുതിയഅംബാസിഡറുടെ മുന്നിൽ പരാതിയുമായി എത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിലേക്കു എംബസിയെ നയിച്ചത് എന്നാണു സൂചന.

TAGS :

Next Story