ഒമാൻ-ഇന്ത്യ ബഹിരാകാശ സഹകരണം: ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ഒമാൻ-ഇന്ത്യ ബഹിരാകാശ സഹകരണം: ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
സമാധാന ആവശ്യങ്ങൾക്ക് ബഹിരാകാശം ഉപയോഗിക്കുന്നത് സംബന്ധിച്ച ഭാവി പ്രവർത്തനങ്ങളിൽ ഇനി ഇരുരാജ്യങ്ങളും സഹകരിക്കും
ഒമാൻ-ഇന്ത്യ ബഹിരാകാശ സഹകരണത്തില്‍ ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സമാധാന ആവശ്യങ്ങൾക്ക് ബഹിരാകാശം ഉപയോഗിക്കുന്നത് സംബന്ധിച്ച ഭാവി പ്രവർത്തനങ്ങളിൽ ഇനി ഇരുരാജ്യങ്ങളും സഹകരിക്കും.
കരാർ പ്രകാരം ഒമാന്റെ ബഹിരാകാശ ഗവേഷണ പദ്ധതികൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സഹായവും ലഭ്യമാകും. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനവേളയിലാണ് ഐ.എസ്.ആർ.ഒയും ഒമാൻ ഗതാഗത-വാർത്താ വിനിമയ മന്ത്രാലയവും ചേർന്ന് ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. സ്പേസ് സയൻസ്, സാങ്കേതികത, ഭൂമിയുടെ റിമോട്ട് സെൻസിങ്, സാറ്റലൈറ്റ് അടിസ്ഥാനമായ നാവിഗേഷൻ, അന്യ ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണം, ബഹിരാകാശ വാഹനങ്ങളുടെ ഉപയോഗം തുടങ്ങി വിവിധ മേഖലകളിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് ധാരണാപത്രത്തിൽ വ്യവസ്ഥയുള്ളത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഭാവി പ്രവർത്തനങ്ങൾക്ക് ഐ.എസ്.ആർ.ഒ/ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് പ്രതിനിധികളെയും ഗതാഗത വാർത്താവിനിമയ മന്ത്രാലയം പ്രതിനിധികളെയും ഉൾപ്പെടുത്തി ജോ.വർക്കിങ് കമ്മിറ്റി രൂപവത്കരിക്കും.
Adjust Story Font
16