ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്കും ഖത്തറില്‍ വിലക്ക്
ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്കും ഖത്തറില്‍ വിലക്ക്
സൗദി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറിലെ ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചതിന് തുടര്‍ച്ചയായാണ് ഉപരോധ രാജ്യങ്ങളിലെ മരുന്നിനും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്
ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്കും ഖത്തറില്‍ വിലക്കേര്‍പ്പെടുത്തി. സൗദി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറിലെ ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചതിന് തുടര്‍ച്ചയായാണ് ഉപരോധ രാജ്യങ്ങളിലെ മരുന്നിനും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഉപരോധരാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നിവയുടെ മരുന്നുകൾ ഖത്തറിൽ ഇനി മുതൽ വിൽക്കാൻ പാടില്ല. പൊതുജനാരോഗ്യമന്ത്രാലയത്തിന് കീഴിലെ ഫാർമസി ആന്റ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. രാജ്യത്തെ എല്ലാ ഫാർമസികളിൽ നിന്നും ഇൗ രാജ്യങ്ങളുടെ മരുന്നുകൾ ഉടൻ നീക്കണമെന്ന് വകുപ്പ് അറിയിച്ചു. ഇത്തരം മരുന്നുകൾ ഡീലർമാർക്ക് തന്നെ തിരിച്ചുനൽകുകയാണ് വേണ്ടത്. വകുപ്പിന്റെ ഇൻസ്പെക്ടർമാർ ഒാരോ ഫാർമസിയിലും ഉത്തരവ് പാലിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പരിശോധനകൾ നടത്തും. മേയ് 26ലെ സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഉപരോധ രാജ്യങ്ങളുടെ എല്ലാ ഉൽപന്നങ്ങളും ഷെല്ഫുകളില് നിന്ന് എടുത്തുമാറ്റിയിരുന്നു. ഇതിനെ തുടർന്നാണ് മരുന്നുകൾക്കും വിലക്ക് വരുന്നത്. പുതിയ ഉത്തരവ് ഉപരോധ രാജ്യങ്ങളിൽ നിന്ന് വരുന്ന മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയെയാണ് ബാധിക്കുക. ഇതിന് പകരം ഉപയോഗിക്കാവുന്ന ഇത്തരം ഉൽപന്നങ്ങൾ ഇപ്പോൾ തന്നെ ഖത്തർ മാർക്കറ്റിൽ ലഭ്യമാണ്. ഇന്ത്യ, തുർക്കി, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളില്‍ നിന്നാണ് ഖത്തറിപ്പോള്‍ കൂടുതല്‍ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് ഇതിനാൽ പുതിയ ഉത്തരവ് ഒരു തരത്തിലും മരുന്നുക്ഷാമത്തിന് ഇടയാക്കുകയില്ലെന്ന് ഡോക്ടർമാർ പറയുന്നു.
Adjust Story Font
16