പൊതുമാപ്പ് പ്രഖ്യാപിക്കാനൊരുങ്ങി യുഎഇ
‘പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ’ എന്ന പേരിലായിരിക്കും പൊതുമാപ്പ് നടപ്പാക്കുക.
വിസ നിയമങ്ങൾ ലംഘിച്ച്
യുഎഇയിൽ തുടരുന്ന വിദേശികൾക്ക്
സർക്കാർ പൊതുമാപ്പ്
പ്രഖ്യാപിക്കും. ഇത്
സംബന്ധിച്ച സൂചനകൾ ഫെഡറൽ അതോറിറ്റി ഫോർ
ഐഡൻറിറ്റി ആൻറ്
സിറ്റിസൺഷിപ്പ്
അധികൃതരാണ്
നൽകിയത്
.
ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യുഎഇയിൽ തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകാനോയുള്ള അവസരം വിദേശികൾക്ക്
നൽകുമെന്ന്
എഫ്എഐസി ചെയർമാൻ അലി മുഹമ്മദ്
ബിൻ ഹമ്മാദ്
അൽ ശാംസി പറഞ്ഞു. അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ്
നിയമനടപടികളോ ഇവർക്ക്
നേരിടേണ്ടിവരില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ പദ്ധതി
നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 'പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ' എന്ന പേരിലായിരിക്കും പൊതുമാപ്പ്
നടപ്പാക്കുക. 2013 ൽ രണ്ട്
മാസം നീണ്ട പൊതുമാപ്പ്
കാലയളവ്
62000
േപരാണ്
പ്രയോജനപ്പെടുത്തിയത്
.
വിസ നിയമങ്ങളിൽ അയവ്
വരുത്തിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ്
പൊതുമാപ്പും നടപ്പാക്കുന്നത്
. ഇത്
സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാൻ ടോൾ ഫ്രീ ടെലിഫോൺ നമ്പർ ഏർപ്പെടുത്തുമെന്ന്
വിദേശകാര്യ വകുപ്പ്
ആക്ടിങ്
ഡയറക്ടർ ബ്രിഗേഡിയർ സയിദ്
റകാൻ അൽ റാശ്ദി പറഞ്ഞു. ഈ അവസരം ഉപയോഗിക്കാതെ നിയമലംഘനം നടത്തുന്നവർക്ക്
കടുത്ത നിയമനടപടികളും പിഴയും നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16