Quantcast

പതിനാലാംരാവ് പെരുന്നാള്‍ മേളത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

പ്രവാസലോകത്ത് നിന്ന് മാപ്പിളപ്പാട്ടിനും മാപ്പിളകലകള്‍ക്കും വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച നാലു പേരെ ചടങ്ങില്‍ ആദരിക്കും

MediaOne Logo

Web Desk

  • Published:

    22 Jun 2018 3:15 AM GMT

പതിനാലാംരാവ് പെരുന്നാള്‍ മേളത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
X

മീഡിയവണ്‍ ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന പതിനാലാംരാവ് പെരുന്നാള്‍ മേളത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ഇന്ന് വൈകുന്നേരം യു. എ.ഇ സമയം ആറരക്കാണ് മേളക്ക് തുടക്കമാവുക. പ്രവാസലോകത്ത് നിന്ന് മാപ്പിളപ്പാട്ടിനും മാപ്പിളകലകള്‍ക്കും വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച നാലു പേരെ ചടങ്ങില്‍ ആദരിക്കും.

ഗായികയും സംഗീതസംവിധായകുമായ മുക്കം സാജിദ, ബിസിനസ് രംഗത്തും സാമൂഹികപ്രവര്‍ത്തനരംഗത്തും ശ്രദ്ധേയനായ പാട്ടെഴുത്താകാരന്‍ യഹ്‍യ തളങ്കര, ഇരുനൂറോളം പാട്ടുകള്‍ക്ക് വരികള്‍ കുറിച്ച ഷുക്കൂര്‍ ഉടുന്പുന്തല എടരിക്കോടിന്റെ കോല്‍ക്കളിപെരുമയെ ഗള്‍ഫിലെത്തിച്ച ദുബൈയിലെ എടരിക്കോട് കോല്‍ക്കളി സംഘം പ്രവര്‍ത്തകര്‍ എന്നിവരെയാണ് പതിനാലാംരാവിന്റെ വേദിയില്‍ ആദരിക്കുക. പതിനാലാം രാവ് സംഗീതസന്ധ്യ, മലബാര്‍ രുചിയുല്‍സവം, മാപ്പിളകലോല്‍സവം എന്നിവക്കായി വിപുലമായ ഒരുക്കുങ്ങളാണ് ഷാര്‍ജ എക്സ്പോ സെന്ററില്‍ പുരോഗമിക്കുന്നത്. പെരുന്നാള്‍ മേളത്തിന് മുന്നോടിയായി നടത്തിയ ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മല്‍സരത്തിലെ ജേതാക്കള്‍ക്കും വേദിയില്‍ സമ്മാനങ്ങള്‍ നല്‍കും. മാര്‍ക്കോസ്, വിളയില്‍ ഫസീല, അഫ്സല്‍, രഹ്ന, ആദില്‍അത്തു, ഷംഷാദ്, തീര്‍ഥ എന്നീ ഗായകരാണ് സംഗീതവിരുന്നൊരുക്കുക. പെരുന്നാള്‍ വിഭവങ്ങളൊരുക്കി പ്രമുഖ റെസ്റ്റോറന്റുകളും, വനിതാ കൂട്ടായ്മയുമാണ് രുചി മഹോല്‍സവത്തില്‍ സ്റ്റാള്‍ ഒരുക്കുന്നത്.

TAGS :

Next Story