സമൂഹമാധ്യമങ്ങളുടെ അപകടങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അഹമ്മദ് ജാവേദ്
സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിയമ നടപടികളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കണമെന്നും അംബാസിഡര്‍ ഓര്‍മ്മിപ്പിച്ചു
സമൂഹമാധ്യമങ്ങളുടെ അപകടങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിയമ നടപടികളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കണമെന്നും അംബാസിഡര്‍ ഓര്‍മ്മിപ്പിച്ചു. ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങിലാണ് ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് ഇന്റര്‍നെറ്റിന്റെ ഉപയോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഓര്‍മ്മിപ്പിച്ചത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യത്തെ ഐ.ടി നിയമങ്ങളെകുറിച്ചും ബോധവാന്മാരായിരിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സൂക്ഷ്മതയോടെ അല്ലാതിരുന്നാല്‍ ഏത് രാജ്യത്തായിരുന്നാലും വലിയ പ്രയാസങ്ങള്‍ വിളിച്ച് വരുത്തും. ഇക്കാര്യത്തെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേക്ക്, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് അലാം, സ്കൂള്‍ ഉന്നതാധികാര സമിതിയംഗം ഹസ്സന്‍ ഗയാസ്, മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍, തുടങ്ങിയവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ അധ്യാപകരേയും ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പാള്‍ സയ്യിദ് മസൂദ് അഹമ്മദ് സ്വാഗതവും ഗേള്‍സ് വിഭാഗം വൈസ് പ്രിന്‍സിപ്പാള്‍ ഫറാഹദ്ദുന്നിസ നന്ദിയും പറഞ്ഞു.
Adjust Story Font
16