ചരിത്രം കുറിക്കാനൊരുങ്ങി സൌദി വനിതകള്‍; വാഹനവുമായി നാളെ നിരത്തിലിറങ്ങും
ഇതിന് മുന്നോടിയായി വനിതാ ഇന്‍സ്പെക്ടര്‍മാരുടെയും സര്‍വെയര്‍മാരുടെയും ആദ്യ ബാച്ച് പുറത്തിറങ്ങി
വാഹനവുമായി നിരത്തിലിറങ്ങാന്‍ സൌദി വനിതകള്‍ക്ക് മുന്നിലുള്ളത് ഇനി ഒരു ദിനം മാത്രം. ഇതിന് മുന്നോടിയായി വനിതാ ഇന്‍സ്പെക്ടര്‍മാരുടെയും സര്‍വെയര്‍മാരുടെയും ആദ്യ ബാച്ച് പുറത്തിറങ്ങി. വാഹനമോടിച്ച് അപകടത്തില്‍ പെടുന്ന വനിതകള്‍ക്ക് സഹായത്തിന് ഇനി ഇവരാണെത്തുക.
സൌദി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മാസങ്ങല്‍ നീണ്ട പരിശീലനം. ഇനി വാഹനമോടിക്കുന്ന വനിതകളുടെ സഹായത്തിന് ഈ സംഘമുണ്ടാകും. സൌദിയില്‍ അപകടത്തില്‍ പെടുന്നവരുടെ ഇന്‍ഷുറന്‍സ് സഹായത്തിനടക്കം എത്തുന്ന നജ്മ് ഇന്‍സ്പെക്ടര്‍മാരുടെ അതേ ചുമതലയാകും ഇവര്‍ക്ക്. സ്ത്രീകള്‍ അപകടത്തില്‍ പെടുന്ന കേസുകളില്‍ ഇവരെത്തും. ആദ്യ ബാച്ചില്‍ 40 പേര്‍ പുറത്തിറങ്ങി.
കൂടുതല്‍ ഇന്‍സ്പെക്ടര്‍മാര്‍ ഉടന്‍ പുറത്തിറങ്ങും. വനിതാ ഡ്രൈവര്‍മാര്‍ക്ക് പിന്തുണയുമായി പുരുഷ സമൂഹം മുന്നിലുണ്ട്. വനിതകളില്‍ നൂറുകണക്കിന് പേര്‍ ഇതിനകം ലൈസന്‍സ് സ്വന്തമാക്കി കഴിഞ്ഞു.രാജ്യത്ത് വനിതകളിറങ്ങുന്നതോടെ ഹൌസ് ഡ്രൈവര്‍മാരുടെ സാന്നിധ്യം ക്രമേണ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16