Quantcast

യു.എ.ഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍

അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക

MediaOne Logo

Web Desk

  • Published:

    23 Jun 2018 5:16 AM GMT

യു.എ.ഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍
X

യു.എ.ഇയില്‍ പ്രഖ്യാപിച്ച മൂന്ന് മാസക്കാലം നീണ്ടുനിൽക്കുന്ന പൊതുമാപ്പ് ആയിരങ്ങൾക്ക്
തുണയാകും. അനധികൃതമായി രാജ്യത്തു തങ്ങുന്ന മുഴുവൻ പേരെയും പൊതുമാപ്പിന്റെ പ്രയോജകരാക്കി മാറ്റാന്‍ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തയാറെടുക്കുകയാണ്
.

അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. ആഗസ്ത് ഒന്നിനാണ് പൊതുമാപ്പ്
തുടങ്ങുക. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക്
കാത്തിരിക്കുകയാണ്
ഏഷ്യൻ രാജ്യങ്ങളിലെ നയതന്ത്ര കേന്ദ്രങ്ങൾ. തൊഴിൽ വിപണി ക്രമീകരണം ലക്ഷ്യം വെച്ച്
യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ സന്ദേശം സാധാരണക്കാരിലേക്ക്
എത്തിക്കാനും രേഖകൾ ശരിപ്പെടുത്താനും എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന്
കെ.എം.സി.സി ഉൾപ്പെടെ പ്രവാസി കൂട്ടായ്മകൾ വ്യക്തമാക്കി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്
. ആഗസ്ത്
ഒന്നിനു മുമ്പ്
ഇന്ത്യൻ എംബസിയും കോൺസുലേറ്റും ചേർന്ന്
സന്നദ്ധ സംഘടനകളുടെയുംസാമൂഹികപ്രവർത്തകരുടെയും വിപുലമായ യോഗം വിളിച്ചേക്കും.

യു.എ.ഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്
2013 ല്‍ ആണ്
. 62,000 പേരാണ് ആ സമയത്ത്
പൊതുമാപ്പിലൂടെ രേഖകള്‍ ശരിയാക്കിയത്
. താമസം നിയമവിധേയമാക്കാനോ അതല്ലെങ്കിൽ രാജ്യം വിടാനോ ഉള്ള മികച്ച അവസരമായാണ്
അനധികൃത കുടിയേറ്റക്കാർ പൊതുമാപ്പിനെ കാണുന്നത്
. വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയ തീരുമാനങ്ങളുടെ തുടർച്ച എന്ന നിലക്കു കൂടിയാണ്
യു.എ.ഇയുടെ പൊതുമാപ്പ്
പ്രഖ്യാപനം.

TAGS :

Next Story