Quantcast

എണ്ണ വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം ആർക്കും ഗുണം ചെയ്യില്ലെന്ന്​ യു.എ.ഇ

ഉൽപാദകർക്കും ഉപഭോക്താക്കൾക്കും ഗുണകരമാകുന്നത്​ വില സന്തുലിതത്വം തന്നെയാണെന്നും യു.എ.ഇ ഊർജമന്ത്രി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    24 Jun 2018 5:29 AM

എണ്ണ വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം ആർക്കും ഗുണം ചെയ്യില്ലെന്ന്​ യു.എ.ഇ
X

ആഗോള വിപണിയിൽ എണ്ണ വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം ആർക്കും ഗുണം ചെയ്യില്ലെന്ന് യു.എ.ഇ. ഉൽപാദകർക്കും ഉപഭോക്താക്കൾക്കും ഗുണകരമാകുന്നത് വില സന്തുലിതത്വം തന്നെയാണെന്നും യു.എ.ഇ ഊർജമന്ത്രി വ്യക്തമാക്കി.

ആവശ്യകതയും ഉൽപാദനവും ഒത്തുപോകുന്ന എണ്ണവിപണിയാണ് വേ ണ്ടതെന്നും അതിനു വേണ്ടിയുള്ള നടപടികളാണ് പ്രധാനമെന്നും യു.എ.ഇ ഊർജ, വ്യവസായ വകുപ്പു മന്ത്രി സുഹൈൽ അൽ മസ് റൂഇ പറഞ്ഞു. വിയന്നയിൽ എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ് മയായ ഒപെക് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി ഉൽപാദനം കുറക്കാനുള്ള ഒപെക് തീരുമാനത്തെ യു.എ.ഇയും പിന്തുണക്കുന്നുണ്ട്. വിപണിയുടെ പൊതു താൽപര്യം ഉയർത്തി പിടിക്കുമാറുള്ള തീരുമാനങ്ങളാണ് വേണ്ടതെന്നും യു.എ.ഇ വ്യക്തമാക്കി. ദിനംപ്രതി ഉൽപാദനത്തിൽ ഒരു ദശലക്ഷം ബാരലിന്റെ വർധന ഉണ്ടാകണമെന്നാവശ്യപ്പെട്ട് റഷ്യ, മെസ്കിക്കോ, കസാകിസ്ഥാൻ എന്നീ രാജ്യങ്ങൾ രംഗത്തുണ്ട്. ഒപെക് ഇതര രാജ്യങ്ങളും ഇതിനെ പിന്തുണക്കുകയാണ്. ദശലക്ഷം ബാരൽ വർധന എന്നത് തികച്ചും ന്യായമാണെന്നാണ് റഷ്യയുടെ വിലയിരുത്തൽ.

TAGS :

Next Story