Quantcast

നഴ്സിംഗ് റിക്രൂട്ട്മെന്റ്; കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം കുവൈത്തിലെത്തി

സംസ്ഥാന തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച കുവൈത്ത്​ ആരോഗ്യ മന്ത്രാലയം അധികൃതരുമായി ചർച്ച നടത്തും

MediaOne Logo

Web Desk

  • Published:

    25 Jun 2018 3:05 AM GMT

നഴ്സിംഗ് റിക്രൂട്ട്മെന്റ്; കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം കുവൈത്തിലെത്തി
X

നഴ്സിംഗ്
റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട്
കുവൈത്ത്
ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്താൻ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം കുവൈത്തിലെത്തി. സംസ്ഥാന തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച കുവൈത്ത്
ആരോഗ്യ മന്ത്രാലയം അധികൃതരുമായി ചർച്ച നടത്തും. കേരളത്തിൽനിന്ന്
ഒഡെപെക്
വഴി കുവൈത്ത്
ആരോഗ്യ മന്ത്രാലയത്തിലേക്ക്
നേരിട്ട്
നഴ്സുമാരെ റിക്രൂട്ട്
ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചയാണ്
പ്രധാന അജണ്ട.

അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർമാൻ എൻ. ശശിധരൻ നായർ, എം.ഡി ശ്രീറാം വെങ്കട്ടരാമൻ, ജനറൽ മാനേജർ സജു സുലോചന സോമദേവ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.ഇന്ത്യയിൽ നിന്ന്
നഴ്സിംഗ് റിക്രൂട്ട്മെന്റിന്
കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ ആറ് ഏജൻസികളിൽ ഒന്നാണ്
കേരളത്തിൽ നിന്നുള്ള ഓവർസീസ് ഡെവലപ്മെന്റ്
ആൻഡ് എംപ്ലോയ്മെന്റ്
പ്രമോഷൻ കൺസൽട്ടൻറ്സ്
അഥവ ഒഡെപെക് നേരത്തെ ആരോഗ്യ മന്ത്രാലയത്തിലേക്ക്
ആവശ്യമുള്ള നഴ്‌സുമാരെ റിക്രൂട്ട്
ചെയ്തിരുന്നത് സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയായിരുന്നു. വിവിധ രാജ്യങ്ങളിലെ ഇടനിലക്കാരും സ്വകാര്യ ഏജൻസികളും നഴ്സിംഗ്
നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് വൻ തുകയാണ് ഫീസ് ആയി ഈടാക്കിയിരുന്നത്. റിക്രൂട്ട്
മെന്റ്
സർക്കാർ ഏജൻസിയായ ഒഡെപെക്
വഴിയാകുന്നതോടെ സർവിസ് ചാർജ് ആയി 20000 രൂപമാത്രമാണ് ഉദ്യോഗാർത്ഥികൾക്ക്‌ ചെലവ് വരിക. 500 നഴ്‌സുമാരെ ഒഡെപെക്
വഴി കുവൈത്ത്
ആരോഗ്യ മന്ത്രാലയം വൈകാതെ നിയമിച്ചേക്കും എന്നാണ്
അറിയുന്നത്
.

ഏപ്രിലിൽ കുവൈത്തിലെത്തിയ നോർക്ക റിക്രൂട്ട്മെന്റ്
ഡയറക്ടർ അജിത് കാരശ്ശേരി ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മാജിദ അൽ ഖത്താൻ, ആരോഗ്യമന്ത്രാലയം നഴ്സിങ് ഡയറക്ടർ വദാ അൽ ഹുസൈൻ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.

TAGS :

Next Story