സൌദിയില്‍ ലൈസന്‍സ് അപേക്ഷരുടെ എണ്ണം കുത്തനെ കൂടി
ആയിരക്കണക്കിന് ലൈസന്‍സ് അപേക്ഷകളാണ് ഇന്നലെ മുതല്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത്
വനിതകള്‍ വാഹനവുമായി നിരത്തിലിറങ്ങിയതോടെ സൌദിയില്‍ ലൈസന്‍സ് അപേക്ഷരുടെ എണ്ണം കുത്തനെ കൂടി. ആയിരക്കണക്കിന് ലൈസന്‍സ് അപേക്ഷകളാണ് ഇന്നലെ മുതല്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത്.
കുത്തനെ കൂടുകയാണ് സൌദിയില്‍ വനിതകളുടെ ലൈസന്‍സ് അപേക്ഷ. ഇന്നലെ മാത്രം ലഭിച്ചത് ആയിരത്തിലേറെ അപേക്ഷകള്‍. ഓണ്‍ ലൈന്‍ അപേക്ഷകര്‍ക്ക് ക്രമപ്രകാരം പഠന ക്ലാസും പരിശീലനവും. കമ്പ്യൂട്ടര്‍ പരിശീലനം തീര്‍ന്നാല്‍ നേരിട്ട് വാഹന പരിശീലനം. വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയെത്തുന്നു ഇവിടെ. ദിനം പ്രതി നൂറു കണക്കിന് ലൈസന്‍സുകള്‍ അനുവദിക്കുന്നുണ്ട്. പുതുതായി കൂടുതല്‍ ഡ്രൈവിങ് സ്കൂളുകളും പ്രാബല്യത്തില്‍ വരും.
Next Story
Adjust Story Font
16