Quantcast

അഡ്നോക്ക് പമ്പുകളില്‍ ജീവനക്കാര്‍ പെട്രോളടിച്ചു തരണമെങ്കില്‍ അധിക തുക

വാഹനമോടിക്കുന്നവര്‍ സ്വയം ഇന്ധനം നിറക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗയാണിത്

MediaOne Logo

Web Desk

  • Published:

    27 Jun 2018 2:30 AM GMT

അഡ്നോക്ക് പമ്പുകളില്‍ ജീവനക്കാര്‍ പെട്രോളടിച്ചു തരണമെങ്കില്‍ അധിക തുക
X

അബൂദബിയിലെ അഡ്നോക്ക് പെട്രോള്‍ പമ്പുകളില്‍ ഇനി മുതല്‍ ജീവനക്കാര്‍ പെട്രോളടിച്ചു തരണമെങ്കില്‍ 10 ദിര്‍ഹം അധികം നല്‍കണം. വാഹനമോടിക്കുന്നവര്‍ സ്വയം ഇന്ധനം നിറക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗയാണിത്. ഈ മാസം 30 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

അബൂദബിയിലെ അഡ്നോക്ക് പെട്രോള്‍ പമ്പുകളിലാണ് ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ ഇന്ധനം നിറച്ചു നല്‍കാന്‍ അധികനിരക്ക് ഈടാക്കുക. പിന്നീട് ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എമിറേറ്റുകളിലെ അഡ്നോക് പന്പുകളിലും ഇത് നടപ്പാക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ജീവനക്കാരുടെ സൗജന്യ സേവനം തുടരും. ജീവനക്കാര്‍ പെട്രോള്‍ അടിക്കുന്നതിനെ പ്രീമിയം സേവനമായാണ് ഇനി കണക്കാക്കുക. പെട്രോള്‍ അടിക്കുന്നതിന് പുറമെ, വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കലും, ടയറിലെ കാറ്റ് പരിശോധിക്കലും ഈ സേവനത്തില്‍ ഉള്‍പ്പെടും.

സ്വയം പെട്രോളടിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അഡ്നോക്ക് നേരത്തേ പരിശീലനം നല്‍കുന്നുണ്ട്. ഉപഭോക്താവിനെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അഡ്നോക്ക് വാലേ, എമിറേറ്റ്സ് ഐഡി എന്നിവ പഴി ഇന്ധനത്തിന്റെ പണം ഈടാക്കുന്ന ടാഗ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. മാസങ്ങളായി അഡ്നോക്ക് ഫ്ലക്സ് എന്ന പേരില്‍ സ്വയം പെട്രോളടിക്കുന്ന സംവിധാനം കമ്പനി പ്രോല്‍സാഹിപ്പിച്ചിരുന്നു. 45 ശതമാനം ഉപഭോക്താക്കളും സ്വയം ഇന്ധനം നിറക്കാന്‍ പരിശീലനം നേടിക്കഴിഞ്ഞു എന്നാണ് കമ്പനിയുടെ കണക്കുകള്‍.

TAGS :

Next Story