മലയാളികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കുവൈത്ത് മന്ത്രി
തന്നെ സന്ദർശിച്ച സംസ്ഥാന തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്
കുവൈത്തിൽ മലയാളികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കുവൈത്ത് തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് . തന്നെ സന്ദർശിച്ച സംസ്ഥാന തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
നഴ്‌സിംഗ് മേഖലയിലേതു പോലെ മറ്റു തൊഴിൽ മേഖലകളിലേക്കുള്ള റിക്രൂട്ട്മെന്റിനും ഗവണ്മെന്റ് ടു ഗവൺമെന്റ് ധാരണയുണ്ടാക്കുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ സന്നദ്ധമാണെന്ന് മന്ത്രി പറഞ്ഞു ആരോഗ്യമന്ത്രാലയത്തിനു പുറമെ കുവൈത്തിലെ സ്വകാര്യ മേഖലയിലേക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടന്നു .കുവൈത്ത് ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരുണ്ടെങ്കിൽ ഗാർഹിക മേഖലയിൽ തൊഴിലവസരങ്ങൾ ഉണ്ടെന്നും ഹിന്ദ് അൽ സബീഹ് സംഘത്തെ അറിയിച്ചു തൊഴിൽ മന്ത്രലായത്തിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും ഒഡെപെക് സംഘം ചർച്ച നടത്തി . സൗദി തൊഴിൽ മന്ത്രാലയവുമായി നേരത്തെ ഒഡെപെക് ഉണ്ടാക്കിയ ധാരണാ പത്രത്തിന്റെ പകർപ്പ് കുവൈത്ത് തൊഴിൽ മന്ത്രാലയത്തിന് കൈമാറി. മന്ത്രി ടി.പി രാമകൃഷ്ണന് പുറമെ ഒഡെപെക് എം.ഡി ശ്രീറാം വെങ്കിട്ടരാമൻ , ജനറൽ മാനേജർ സജു സുലോചന സോമദേവ് ഇന്ത്യൻ എംബസി ലേബർ വിഭാഗം സെക്കൻഡ് സെക്രട്ടറി യു.എസ് സിബി എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത് .
Adjust Story Font
16