സര്‍ക്കാര്‍ ജോലിക്കാരായ വിദേശികൾക്ക് വീട്ടുജോലിക്കാരെ മാത്രമേ സ്പോൺസർ ചെയ്യാൻ സാധിക്കൂ
വിദേശ താമസ നിയമത്തിൽ അടുത്തിടെ വരുത്തിയ ഭേദഗതി പ്രകാരമാണ് സ്പോൺസർഷിപ്പ് നിയമത്തിലെ മാറ്റം
സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക്
വീട്ടുജോലിക്കാരെ മാത്രമേ സ്പോൺസർ ചെയ്യാൻ ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് റോയൽ ഒമാൻ പൊലീസ്
. വിദേശ താമസ നിയമത്തിൽ അടുത്തിടെ വരുത്തിയ ഭേദഗതി പ്രകാരമാണ് സ്പോൺസർഷിപ്പ് നിയമത്തിലെ മാറ്റം.
സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വിവിധ വിസാ കാറ്റഗറികളിലുള്ള വിദേശികളെ സ്പോൺസർ ചെയ്യാൻ സാധിക്കും എന്ന രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും ആർ.ഒ.പി അറിയിച്ചു. ആർട്ടിക്കിൾ 14 (1) പ്രകാരം സ്വദേശിക്കോ അല്ലെങ്കിൽ ജി.സി.സി പൗരനോ ,ഇൻവെസ്റ്റ്മെന്റ്
പെർമിറ്റ് ഉള്ള വിദേശിക്കോ ഐ.ടി.സികളികളിലെ വസ്തു ഉടമകളായ വിദേശിക്കോ ആയിരുന്നു സ്പോൺസർഷിപ്പിന് അർഹതയുണ്ടായിരുന്നത്. ജൂൺ 13ന് പൊലീസ് ആന്റ് കസ്റ്റംസ്
ഐ.ജി പുറപ്പെടുവിച്ച ഭേദഗതി ഉത്തരവ് പ്രകാരം സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന വിദേശികളെ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. മുമ്പ് വിദേശി ജോലി ചെയ്യുന്ന സർക്കാർ ഏജൻസിയുടെ പേരിലായിരുന്നു വീട്ടുജോലിക്കാർക്ക് വിസ അനുവദിച്ചിരുന്നത് . ഇനി അവർക്ക് നേരിട്ട് സ്വന്തം സ്പോൺസർഷിപ്പിൽ ജോലിക്കാരെ കൊണ്ടുവരാൻ സാധിക്കുമെന്ന് ആർ.ഒ.പി വക്താവ്
അറിയിച്ചു.
Adjust Story Font
16