ദുബൈയില്‍ പബ്ലിക് സ്കൂളിലും ഇനി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസില്‍ പഠിക്കും
ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം മാന്യമായി പെരുമാറാന്‍ പരിശീലിക്കുമെന്ന് ഒരു വിഭാഗം രക്ഷിതാക്കള്‍ വിശ്വസിക്കുമ്പോള്‍ നീക്കത്തെ ആശങ്കയോടെ കാണുന്നവരുമുണ്ട്
യു എ ഇയിലെ പബ്ലിക് സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ പഠിക്കുന്ന കോ എഡുക്കേഷന്‍ സമ്പ്രദായം നടപ്പാക്കുന്നു. ഈവര്‍ഷം സെപ്റ്റംബറില്‍ പുതിയ അക്കാദമിക വര്‍ഷത്തിലാണ് ഈ സമ്പ്രദായം ആരംഭിക്കുക.
യു എ ഇയിലെ പ്രൈവറ്റ് സ്കൂളുകളിലും വിദേശ സിലബസ് സ്കൂളുകളിലും നേരത്തേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ പഠിക്കുന്നുണ്ട്. എന്നാല്‍, പബ്ലിക് സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകളാണ്.
പുതിയ അക്കാദമിക വര്‍ഷം മുതല്‍ പബ്ലിക് സ്കൂളുകളിലും കോ എഡുക്കേഷന്‍ സമ്പ്രദായം ആരംഭിക്കും. ആദ്യവര്‍ഷം ഒന്നാം ക്ലാസിലാണ് ഇത് പരീക്ഷിക്കുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ കോ എഡുക്കേഷന്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
കുട്ടികളില്‍ കൂടുതല്‍ അച്ചടക്കം കൊണ്ടുവരാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം മാന്യമായി പെരുമാറാന്‍ പരിശീലിക്കുമെന്ന് ഒരു വിഭാഗം രക്ഷിതാക്കള്‍ വിശ്വസിക്കുമ്പോള്‍ നീക്കത്തെ ആശങ്കയോടെ കാണുന്നവരുമുണ്ടെന്ന് യു എ ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16