മയക്കുമരുന്നിനെ പടിക്ക് പുറത്ത് നിര്‍ത്താന്‍ നിയമം കര്‍ശനമാക്കി യുഎഇ
മയക്കുമരുന്ന് ഉപയോഗം പ്രോൽസാഹിപ്പിക്കുന്ന 180 വെബ്സൈറ്റുകളുടെ പ്രവർത്തനം തടഞ്ഞു
യു.എ.ഇയിൽ മയക്കുമരുന്നിന്റെ ഉപയോഗം ഇല്ലാതാക്കാൻ കടുത്ത നിയമങ്ങൾ വരുന്നു. കർശന നിയമങ്ങളിലൂടെയല്ലാതെ മയക്കുമരുന്നുപയോഗം തടയാൻ കഴിയില്ലെന്ന കണ്ടെത്തലിനെ തുർന്നാണ് ആഭ്യന്തര വകുപ്പ് നിയമം പരിഷ്ക്കരിക്കാൻ ഒരുങ്ങുന്നത്.
നിയമത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ശിപാർശകൾ നൽകിയിട്ടുണ്ടെന്ന് ദുബൈ പൊലീസ് മയക്കുമരുന്ന് വിരുദ്ധവിഭാഗം വെളിപ്പെടുത്തി. പുതിയ തരം മയക്കുമരുന്നുകളെക്കുറിച്ചും അവ കടത്താനുപയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ചും സുരക്ഷാ ഏജൻസികൾ പരിശോധന നടത്തുകയാണ്.
മയക്കുമരുന്ന് കേസുകളിലെ പ്രതികളോട് ദയ കാണിക്കുന്നത് ഉപയോഗം കൂട്ടാൻ പാതയൊരുക്കുന്നുണ്ട്. 20നും 30 നും ഇടയിൽ പ്രായമുള്ളവർക്കിടയിലാണ് മയക്കുമരുന്ന് ഉപയോഗം കൂടുതൽ. 2016ൽ 3,774 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 5,130 പേരെ അറസ്റ്റ് ചെയ്തു. 9,640 കിലോ ലഹരിവസ്തുക്കളും മയക്കുമരുന്നും കണ്ടെടുത്തു. എന്നാൽ 2017ൽ 4,444 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 6,440 പേർ അറസ്റ്റിലായി. 61,525 കിലോ മയക്കുമരുന്നുകൾ പിടിച്ചെടുക്കപ്പെട്ടു.
മയക്കുമരുന്ന് ഉപയോഗം പ്രോൽസാഹിപ്പിക്കുന്ന വെബ്സൈറ്റുകളുടെ എണ്ണത്തിലും വർധനയുണ്ടായി. അടുത്തിടെ ഇത്തരത്തിലുള്ള 180 വെബ്സൈറ്റുകളുടെ പ്രവർത്തനം തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് കടുത്ത ശിക്ഷകൾ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്നത്.
Adjust Story Font
16