Quantcast

അബൂദബി വേള്‍ഡ് ട്രേഡ് സെന്ററില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങി

മറ്റ് ലുലു ശാഖകളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് വേള്‍ഡ് ട്രേഡ് സെന്ററിലെ ശാഖ നിര്‍മിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    3 July 2018 4:59 AM GMT

അബൂദബി വേള്‍ഡ് ട്രേഡ് സെന്ററില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങി
X

അബൂദബി വേള്‍ഡ് ട്രേഡ് സെന്ററില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പിന്റെ 148ാമത്തെ ശാഖയാണിത്. മറ്റ് ലുലു ശാഖകളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് വേള്‍ഡ് ട്രേഡ് സെന്ററിലെ ശാഖ നിര്‍മിച്ചിരിക്കുന്നത്.

അബൂദബി വേള്‍ഡ് ട്രേഡ് സെന്ററില്‍ ലക്ഷം ചതുരശ്രഅടി വലിപ്പത്തിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി പാശ്ചാത്യഹൈപ്പര്‍മാര്‍ക്കറ്റുകളുടെ മാതൃകയിലാണ് ഈ ശാഖ. അൽ ദാർ പ്രോപ്പർട്ടീസ് സി.ഇ.ഒ തലാൽ അൽ ദിയേബി ശാഖയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ.യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്‌റഫ് അലി, സി.ഇ.ഒ സൈഫി രൂപവാല തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തേ അബൂദബി സൂഖ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്താണ് ഇപ്പോള്‍ അബൂദബി വേള്‍ഡ് ട്രേഡ് സെന്റര്‍ നില്‍ക്കുന്നത്. 40 വര്‍ഷം മുന്‍പ് ലുലു ഗ്രൂപ്പ് ബിസിനസിന് തുടക്കമിട്ടതും ഈ പ്രദേശത്തുനിന്നാണ്. ഗ്രൂപ്പിന്റെ 150 മത്തെ ശാഖ സൗദിയില്‍ തുറക്കുമെന്ന് എം എ യൂസഫലി അറിയിച്ചു. സൗദിയിലെ ഏറ്റവും വലിയ ശാഖയായിരിക്കുമിത്.

TAGS :

Next Story