സൗദിയില്‍ സ്വദേശി ജീവനക്കാരുടെ പിരിച്ചു വിടല്‍; മന്ത്രാലയം നിയമ നിര്‍മാണത്തിന്
സൗദിയില്‍ സ്വദേശി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന സാഹചര്യമൊഴിവാക്കാന്‍ മന്ത്രാലയം നിയമ നിര്‍മാണത്തിനൊരുങ്ങുന്നു.
സൗദിയില്‍ സ്വദേശി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന സാഹചര്യമൊഴിവാക്കാന്‍ മന്ത്രാലയം നിയമ നിര്‍മാണത്തിനൊരുങ്ങുന്നു. തൊഴിലാളികളെ പിരിച്ചു വിടുന്ന കാര്യം സ്വകാര്യ സ്ഥാപനങ്ങൾ അറുപതു ദിവസം മുന്പ് അറിയിക്കണമെന്ന വ്യവസ്ഥയാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുക.
സൗദി ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം നിയന്ത്രിക്കാനാണ് പുതിയ വ്യവസ്ഥ. ജീവനക്കാരെ പിരിച്ചുവിടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ തൊഴില്‍ മന്ത്രാലയത്തെ ആദ്യം കാരണം ബോധിപ്പിക്കണം. അറുപത് ദിവസം മുന്പേ ഇത് വിശദീകരിച്ചുള്ള അറിയിപ്പ് മന്ത്രാലയത്തില്‍ എത്തണം. തൊഴിലാളിയെ പിരിച്ചു വിടാന്‍ കമ്പനിയെ നിർബന്ധിക്കുന്ന സാഹചര്യങ്ങൾ മന്ത്രാലയം പഠിക്കും. ഇതിന് ശേഷം 45 ദിവസത്തിനകം തീർപ്പ് കൽപിക്കുന്നതിന് മന്ത്രാലയം പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും.
ഇതിലും തീരുമാനമായില്ലെങ്കിലേ ഇനി പിരിച്ചു വിടാനാകൂ. തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതികൾ മുതലെടുത്ത് ബിസിനസ് മാന്ദ്യവും ജീവനക്കാരുടെ യോഗ്യതക്കുറവും അടക്കമുള്ള വ്യത്യസ്ത ന്യായീകരണങ്ങൾ ഉയർത്തി സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നതായാണ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഈ സഹചര്യത്തിലാണ് പുതിയ വ്യവസ്ഥ നടപ്പിലാക്കാനുള്ള നീക്കം.
Adjust Story Font
16