ഒമാനില്‍ അറ്റസ്റ്റേഷൻ സേവനങ്ങളുടെ നിരക്ക് വർധിച്ചു
വിവാഹ സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോണി തുടങ്ങിയ സേവനങ്ങൾക്കെല്ലാം നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റേഷൻ വിഭാഗം തലവൻ മുഹമ്മദ് അൽ സൈഫ് പറയുന്നു
ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ അറ്റസ്റ്റേഷൻ സേവനങ്ങളുടെ നിരക്ക് വർധിച്ചു .വിവാഹ സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോണി തുടങ്ങിയ സേവനങ്ങൾക്കെല്ലാം നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റേഷൻ വിഭാഗം തലവൻ മുഹമ്മദ് അൽ സൈഫ് പറയുന്നു.
ഈ വർഷം ആദ്യം മുതലാണ് വിദേശകാര്യമന്ത്രാലയം എല്ലാ സേവനങ്ങളുടെയും ചുരുങ്ങിയ സേവന നിരക്ക് പത്ത് റിയാലായി നിജപ്പെടുത്തിയത്. അഞ്ച് വർഷം മുമ്പ് വരെ എല്ലാ സേവനങ്ങൾക്കും മൂന്ന് റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഇതാണ് പത്ത് റിയാലായി ഉയർത്തിയത്. എന്നാൽ പവർ ഓഫ് അറ്റോണി ഇതിലും കൂടിയ നിരക്കാണ് ഈടാക്കുന്നത്. ഒമാൻ സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ വിദേശികൾക്ക് നൽകുന്ന എല്ലാ സർട്ടിഫിക്കറ്റുകളും വിദേശകാര്യമന്ത്രാലയം അറ്റസ്റ്റ് ചെയ്യണം.
ഒമാനിൽ ജനിക്കുന്ന കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിക്കറ്റ്, വിവിധ ഒമാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഇങ്ങനെ സാക്ഷ്യപ്പെടുത്തണം. എന്നാൽ ഇന്ത്യയിൽ നൽകുന്ന വിവാഹ, ജനന സർട്ടിഫിക്കറ്റുകൾക്ക് അപോസ്റ്റൽ അറ്റസ്റ്റേഷൻ സമ്പ്രദായം നിലവിലുള്ളതിനാൽ ഈ ഇനങ്ങളിലെ നിരക്ക് വർധന ഇന്ത്യക്കാരെ ബാധിക്കില്ല. വിസ ആവശ്യത്തിനും മറ്റും ഇത്തരം അറ്റസ്റ്റേഷനുള്ള സർട്ടിഫിക്കറ്റുകൾ നേരെ എമിഗ്രേഷനിൽ സമർപ്പിക്കുകയാണ് വേണ്ടത്. എന്നാൽ ഇന്ത്യക്കാരല്ലാത്ത മറ്റ് രാജ്യക്കാർ ഈ സർവീസുകൾക്കും പത്ത് റിയാൽ നൽകേണ്ടി വരും.
Adjust Story Font
16