ദുബൈയിലെ യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയം ഈ അബ്രകള്‍
റോഡ് ഗതാഗത അതോറിറ്റിയുടെ കീഴിലെ ജലയാന സംവിധാനങ്ങൾ വഴി 71.8 ലക്ഷം പേർ സഞ്ചരിച്ചപ്പോൾ അതിൽ 90 ശതമാനം പേരും ആശ്രയിച്ചത് അബ്ര തന്നെ.
ദുബൈ നഗര പൈതൃകത്തിന്റെ ഭാഗമായ അബ്രകൾ ഈ വര്ഷം ആദ്യ പകുതിയിൽ മാത്രം മറുകരയെത്തിച്ചത് 68.6 ലക്ഷം യാത്രക്കാരെ ആണ്. റോഡ് ഗതാഗത അതോറിറ്റിയുടെ കീഴിലെ ജലയാന സംവിധാനങ്ങൾ വഴി 71.8 ലക്ഷം പേർ സഞ്ചരിച്ചപ്പോൾ അതിൽ 90 ശതമാനം പേരും ആശ്രയിച്ചത് അബ്ര തന്നെ.
പരമ്പരാഗത അബ്രകൾക്കു പുറമെ വൈദ്യുതി അബ്രകൾ, എയർ കണ്ടീഷൻ ചെയ്തവ എന്നിങ്ങനെ പൗരാണികതയെയും ആധുനിക കാലത്തെയും കോർത്തിണക്കുന്ന ഈ വാഹനം ദുബൈ ജീവിതത്തിന്റെ വേർപെടുത്താനാവാത്ത ഭാഗമാണെന്ന് ആർ.ടി.എയുടെ സി.ഇ.ഒ അഹ്മദ് ബെഹ് റൂസിയാൻ പറഞ്ഞു.
വാട്ടർ ബസുകളിൽ 1.99 ലക്ഷം പേർ യാത്ര ചെയ്തു. ഫെറിയിൽ 105,477, വാട്ടർ ടാക്സി 10,180 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ നവീകരണ പ്രവർത്തനങ്ങളും സജീവമാണ്. താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട കേന്ദ്രമായി അബ്രയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. അതുമായി ബന്ധപ്പെട്ട് വിപുലമായ വികസന പദ്ധതികൾക്കും രൂപം നൽകാനിരിക്കുകയാണ്.
Adjust Story Font
16