Quantcast

‘’ഗാര്‍ഹികതൊഴിലാളികള്‍ ഉല്‍പന്നമല്ല; അവരെ വില്‍പനച്ചരക്കാക്കരുത്’’

ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട ഏജൻസികൾ സാമൂഹ്യമാധ്യമങ്ങളിലും മറ്റും നൽകുന്ന പരസ്യ വാചകം അങ്ങേയറ്റം അപകടമെന്ന് കുവൈത്ത് മനുഷ്യാവകാശ സമിതി. ഇത്തരം വില്പന പരസ്യങ്ങൾ മനുഷ്യക്കടത്തിന് തുല്യം....

MediaOne Logo

Web Desk

  • Published:

    10 July 2018 6:32 AM GMT

‘’ഗാര്‍ഹികതൊഴിലാളികള്‍ ഉല്‍പന്നമല്ല; അവരെ വില്‍പനച്ചരക്കാക്കരുത്’’
X

ഗാർഹിക തൊഴിലാളികളെ വില്പനച്ചരക്കാക്കരുതെന്നു കുവൈത്ത് മനുഷ്യാവകാശ സമിതി. "ഗാർഹിക ജോലിക്കാർ വിൽപ്പനക്ക്" എന്ന തലക്കെട്ടിൽ സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യങ്ങൾ വ്യാപകമായതിനെ തുടർന്നാണ് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി രംഗത്തെത്തിയത്. ഇത്തരം പരസ്യവാചകങ്ങൾ മനുഷ്യാവകാശ സംരക്ഷണ വിഷയത്തിൽ കുവൈത്ത് സ്വീകരിച്ചു പോരുന്ന നിലപാടുകൾക്ക് വിരുദ്ധവും അന്താരാഷ്ട്രതലത്തിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുന്നതുമാണെന്നു കുവൈത്ത് മനുഷ്യാവകാശ സമിതി അഭിപ്രായപ്പെട്ടു

ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട ഏജൻസികൾ സാമൂഹ്യമാധ്യമങ്ങളിലും മറ്റും നൽകുന്ന പരസ്യ വാചകം അങ്ങേയറ്റം അപകടമെന്നാണ് മനുഷ്യാവകാശ സമിതിയുടെ നിലപാട്. അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാനും മനുഷ്യാവകാശസംരക്ഷണവുമായി ബന്ധപ്പെട്ടു കുവൈത്ത് നടത്തുന്ന പരിശ്രമങ്ങളെ വികൃതമാക്കാനും കാരണമാകുമെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് ഹ്യൂമൻ റൈറ്റ്സ് പ്രസിഡണ്ട് ഖാലിദ് അൽ ഹുമൈദി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര കൺവെൻഷൻ അനുസരിച്ചു തൊഴിലാളികളെ ഉല്പന്നമായി കണക്കാക്കുന്നതും സാമൂഹ്യമാധ്യമങ്ങളിലൂടെ വില്പന പരസ്യങ്ങൾ നൽകുന്നതും മനുഷ്യക്കടത്തായാണ് പരിഗണിക്കുക. തൊഴിലാളിയെ വ്യക്തിയായി പരിഗണിക്കുന്നതിന് പകരം ഉല്പന്നമായി കാണുന്ന പ്രവൃത്തി അങ്ങേയറ്റം നിന്ദ്യമായ കുറ്റകൃത്യവും പ്രത്യക്ഷമായ മനുഷ്യാവകാശലംഘനമാണ്. സാമൂഹ്യമാധ്യമങ്ങളിൽ വനിതാ ഗാർഹികത്തൊഴിലാളികളെയടക്കം ഇത്തരത്തിൽ വിലപ്പനച്ചരക്കാക്കി കൊണ്ടുള്ള നിരവധി പരസ്യങ്ങൾ ശ്രദ്ധയിൽ പെട്ടതായും ഉത്തരവാദികൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതായും ഖാലിദ് അൽ ഹുമൈദി പറഞ്ഞു.

TAGS :

Next Story