ഭക്ഷണബൂത്തുകള്‍, വൈഫൈ, ഓഫീസ് ജോലികള്‍ ചെയ്യാന്‍ പാകത്തില്‍ സീറ്റിങ്; ഇത് യാത്രക്കാര്‍ ഏറ്റെടുത്ത റെയില്‍വെ സര്‍വീസ്
സര്‍വീസുകളുടെ മികവും സമയലാഭവുമാണ് സൌദി റെയില്‍വേയെ ജനകീയമാക്കുന്നത്. ചെറിയ തുകക്ക് ലോകോത്തര നിലവാരത്തിലെ സേവനമാണ് സൌദി റെയില്‍വേ നല്‍കുന്നത്.
സൌദിയിലെ ട്രെയിന്‍ ഗതാഗത മേഖലയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം ഇരട്ടിയിലേറെ വര്‍ധന. വിവിധ റൂട്ടുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാര്‍ കുത്തനെ കൂടി. മികച്ച സേവനമാണ് യാത്രക്കാര്‍ വര്‍ധിക്കാന്‍ സാഹചര്യമൊരുക്കിയത്.
ഔദ്യോഗിക കണക്കനുസരിച്ച് 139 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ വര്‍ധന. ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ കണക്കാണിത്. നാല്‍പത്തി ആറായിരം പേരാണ് നാല് മാസത്തിനിടെ അധികമായി ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തിയത്. കിഴക്കന്‍, വടക്കന്‍, മധ്യ പ്രവിശ്യകളിലെല്ലാം യാത്രക്കാരുടെ എണ്ണം കൂടി.
ചെറിയ തുകക്ക് ലോകോത്തര നിലവാരത്തിലെ സേവനമാണ് സൌദി റെയില്‍വേ നല്‍കുന്നത്. ബിസിനസ് എകോണമി ക്ലാസുകളിലായാണ് സേവനം. രാജ്യത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ഭക്ഷണ ബൂത്തുകളും വൈഫെയും ലഭ്യമാണ്. യാത്രയിലും ഓഫീസ് ജോലികള്‍ ചെയ്യാന്‍ പാകത്തിലാണ് സീറ്റിങ് ക്രമീകരിച്ചത്. സര്‍വീസുകളുടെ മികവും സമയലാഭവുമാണ് സൌദി റെയില്‍വേയെ ജനകീയമാക്കുന്നത്. കുടുംബങ്ങള്‍ കൂടുതലായെത്തുന്നതും സേവനമികവ് മനസ്സിലാക്കിയതും നെട്ടമായി. റെയില്‍വേയില്‍ തിരക്കേറുന്നത് റിയാദ് മെട്രോക്ക് ഗുണകരമാകുമെന്നുറപ്പ്.
Adjust Story Font
16