Quantcast

സൌദികളിലെ ഉദ്യോഗാര്‍ത്ഥികളില്‍ എണ്‍പത് ശതമാനവും സ്ത്രീകള്‍

ഉന്നത വിദ്യാഭ്യാസം നേടിയവരുള്‍പ്പെടെ 9 ലക്ഷം വനിതകളാണ് തൊഴില്‍ കാത്തിരിക്കുന്നത്. പുതിയ തലമുറയില്‍ വനിതകള്‍ നേടിയ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചിത്രം കൂടിയാണിത്.

MediaOne Logo

Web Desk

  • Published:

    12 July 2018 1:04 AM GMT

സൌദികളിലെ ഉദ്യോഗാര്‍ത്ഥികളില്‍ എണ്‍പത് ശതമാനവും സ്ത്രീകള്‍
X

സൌദി അറേബ്യയില്‍ ജോലി തേടുന്നവരില്‍ എണ്‍പത് ശതമാനത്തിലേറെയും വനിതകളെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് വനിതാ ഉദ്യോഗാര്‍ഥികള്‍ കുത്തനെ കൂടിയത്. ഉന്നത വിദ്യാഭ്യാസം നേടിയവരുള്‍പ്പെടെ 9 ലക്ഷം വനിതകളാണ് തൊഴില്‍ കാത്തിരിക്കുന്നത്. പുതിയ തലമുറയില്‍ വനിതകള്‍ നേടിയ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചിത്രം കൂടിയാണിത്.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഔദ്യോഗിക കണക്കിലാണ് വനിതാ മുന്നേറ്റം സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൌദിയില്‍ ഉദ്യോഗാര്‍ഥികളായി ഉള്ളത് 11 ലക്ഷത്തോളം പേരാണ്. ഇതില്‍ 8,99,000 വനിതാ ഉദ്യോഗാർഥികളാണ് രാജ്യത്തുള്ളത്. 1,73,000 പുരുഷ ഉദ്യോഗാർഥികളും.

തൊഴിൽരഹിതരിൽ 26.8 ശതമാനവും ഒരു വര്‍ഷത്തിലേറെയായി തൊഴിലന്വേഷണത്തിലാണ്. 45 ശതമാനം ജോലി അന്വേഷിക്കാന്‍ തുടങ്ങിയത് ആറു മാസത്തിനിടെയാണ്. തൊഴിൽരഹിതരിൽ 31.1 ശതമാനം സിവിൽ സർവീസ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തു. രാജ്യത്തൊട്ടാകെ തൊഴില്‍ തോടുന്നവരില്‍ ആറ് ലക്ഷത്തോളം പേര്‍ യൂനിവേഴ്‌സിറ്റി ബിരുദധാരികളാണ്. ഇവരില്‍ ഭൂരിഭാഗവും വനിതകളാണ്. പുരുഷന്മാർക്കിടയിൽ 7.6 ശതമാനവും വനിതകൾക്കിടയിൽ 30.9 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയർന്നിട്ടുണ്ട്. 2020 ഓടെ തൊഴിലില്ലായ്മ 9 ശതമാനത്തിലെത്തിക്കും. ഇതിനായി സ്വദേശിവത്കരണ നടപടി ഇനിയും ശക്തമായി തുടരാനാണ് സാധ്യത.

TAGS :

Next Story