Quantcast

ഫുട്‌ബോള്‍ ചന്തമണിഞ്ഞ് ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍

ഫിഫയുടെ ലോഗോയും നിറങ്ങളുമണിഞ്ഞാണ് ഖത്തര്‍ എയര്‍വെയ്സിന്റെ ബോയിംഗ് 777 എയര്‍ക്രാഫ്റ്റുകള്‍ 2022 ലെ ഖത്തര്‍ ലോകകപ്പിലേക്ക് ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    12 July 2018 2:31 AM GMT

ഫുട്‌ബോള്‍ ചന്തമണിഞ്ഞ് ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍
X

Photo Courtesy: Qatar Airways

റഷ്യന്‍ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിലേക്കെത്തുമ്പോള്‍ ഫുട്‌ബോള്‍ ചന്തമണിഞ്ഞ് ഒരുങ്ങിയിരിക്കുകയാണ് ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍. ഫിഫയുടെ ലോഗോയും നിറങ്ങളുമണിഞ്ഞാണ് ഖത്തര്‍ എയര്‍വെയ്സിന്റെ ബോയിംഗ് 777 എയര്‍ക്രാഫ്റ്റുകള്‍ 2022 ലെ ഖത്തര്‍ ലോകകപ്പിലേക്ക് ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്യുന്നത്.

റഷ്യയില്‍ ലോകകപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിനു മുമ്പു തന്നെ സ്‌പോണ്‍സര്‍മാരായ ഖത്തര്‍ എയര്‍വെയ്സ് തങ്ങളുടെ ബോയിംഗ് 777 എയര്‍ക്രാഫ്റ്റുകള്‍ വര്‍ണ്ണങ്ങള്‍ പൂശിയൊരുങ്ങിയിരുന്നു. ഫിഫയുടെ ലോഗോയും സ്വര്‍ണ്ണക്കപ്പും ആലേഖനം ചെയ്ത കൂറ്റന്‍ വിമാനങ്ങളിനി ഖത്തര്‍ എയര്‍വെയ്സിന്റെതായി ലോകത്തുടനീളം പറന്നുനടക്കും.നാലു വര്‍ഷങ്ങള്‍പ്പുറം ഖത്തര്‍ ആതിഥ്യമരുളുന്ന വിസ്മയങ്ങളുടെ ലോകകപ്പിലേക്കുള്ള പ്രചാരണത്തിനും മോസ്‌കോയില്‍ തുടക്കം കുറിച്ചു. റോഡ് ടു 2022 എന്ന പേരിലുള്ള പ്രദര്ശടനത്തിനും മോസ്‌കോയില്‍ തുടക്കമായി. ഖത്തരി ജനതയുടെ ആത്മവിശ്വസം തകര്‍ക്കാന്‍ അന്യായമായ അടിച്ചമര്‍ത്തലുകള്‍ക്കാവില്ലെന്ന് തെളിയിക്കാനുള്ള അവസരമായാണ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ ബാകിറിതിനെ വിശേഷിപ്പിച്ചത്. 2022 ആകുമ്പോഴേക്കും ലോകത്തെ 250 പട്ടണങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്സിന്റെ സര്‍വീസ് വ്യാപിപ്പിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവില്‍ 164 കേന്ദ്രങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തുന്നത്.

TAGS :

Next Story