ഒമാനിൽ ഇന്ധനം നിറച്ചുകിട്ടാൻ ഫീസ് ഈടാക്കുന്നത് ആലോചനയിൽ
സ്വയം ഇന്ധനം നിറക്കാനുള്ള സൗകര്യം ഫില്ലിങ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തുന്നതിന് ഒപ്പം ഇത് ഉപയോഗിക്കാതെ ജീവനക്കാരുടെ സേവനം തേടുന്നവരിൽ നിന്ന് അധിക റിയാൽ ഈടാക്കുന്ന സംവിധാനമാണ് ആലോചനയിൽ
ഒമാനിൽ വാഹനത്തിൽ ഇന്ധനം നിറച്ചു കിട്ടാൻ ഫീസ് ഈടാക്കുന്നത് ആലോചനയിൽ. സ്വയം ഇന്ധനം നിറക്കാനുള്ള സൗകര്യം ഫില്ലിങ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തുന്നതിന് ഒപ്പം ഇത് ഉപയോഗിക്കാതെ ജീവനക്കാരുടെ സേവനം തേടുന്നവരിൽ നിന്ന് അധിക റിയാൽ ഈടാക്കുന്ന സംവിധാനമാണ് ആലോചനയിൽ.
അബൂദബിയില്‍ നടപ്പിലാക്കിയ വാഹനത്തിൽ ഇന്ധനം നിറച്ചുകിട്ടാൻ ഫീസ് ഈടാക്കുന്ന സംവിധാനമാണ് ഒമാനും നടപ്പിലാക്കാനൊരുങ്ങുന്നത്. സ്വയം ഇന്ധനം നിറക്കാനുള്ള സൗകര്യം ഇതോടൊപ്പം ഫില്ലിങ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തും. ഉപഭോക്താക്കളുടെ കൂടി അഭിപ്രായ സ്വരൂപണം നടത്തിയ ശേഷമാകും തീരുമാനം നടപ്പില്‍ വരുത്തുക. സർവീസ് ഫീസിനോടുള്ള പ്രതികരണം ആരായുന്നതിനായി ഉപഭോക്താക്കൾക്ക് ചോദ്യാവലി തയാറാക്കി വിതരണം ചെയ്യും. ഇത് വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും റിപ്പോർട്ട് പറയുന്നു.
Next Story
Adjust Story Font
16