Quantcast

സ്വദേശിവത്കരണം, വിസാ വിലക്ക്: ഒമാനില്‍ വിദേശികള്‍ കുത്തനെ കുറഞ്ഞു

ഏപ്രിൽ അവസാനത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ്​ വിദേശി ജനസംഖ്യയിലെ 97,704 പേരുടെ കുറവ്​ വ്യക്തമാകുന്നത്​.

MediaOne Logo
സ്വദേശിവത്കരണം, വിസാ വിലക്ക്: ഒമാനില്‍ വിദേശികള്‍ കുത്തനെ കുറഞ്ഞു
X

ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഉണ്ടായത് 97,000 പേരുടെ കുറവ് . ശക്തമായി തുടരുന്ന സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നയങ്ങൾക്ക് ഒപ്പം വിസാവിലക്കുമാണ് വിദേശികളുടെ എണ്ണത്തിലെ കുറവ് തുടരുന്നതിനുള്ള കാരണം.

ജൂലൈ പത്തിനുള്ള ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4,584,591 ലക്ഷമാണ് ഒമാനിലെ മൊത്തം ജനസംഖ്യ. ഇതിൽ 2,581,390 ലക്ഷം പേർ ഒമാനികളും 2,003,201 ലക്ഷം പേർ വിദേശികളുമാണ്. ഏപ്രിൽ അവസാനത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വിദേശി ജനസംഖ്യയിലെ 97,704 പേരുടെ കുറവ് വ്യക്തമാകുന്നത്.

എഞ്ചിനീയറിങ്, ഐ.ടി തുടങ്ങി പ്രധാനപ്പെട്ട പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളിലായാണ് താൽക്കാലിക വിസാ വിലക്കുള്ളത് . കഴിഞ്ഞ ജനുവരി അവസാനം അവസാനം പ്രഖ്യാപിച്ച വിസാ വിലക്ക് ജൂലൈ അവസാനം മുതൽ ആറു മാസത്തേക്ക് കൂടി തുടരുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. സ്വദേശികൾക്ക് തൊഴിൽ നൽകാൻ നിരവധി വിദേശികളെ പിരിച്ച് വിട്ടിട്ടുമുണ്ട് .

TAGS :

Next Story