Quantcast

ആശങ്കകളൊഴിയാതെ പ്രവാസി ചിട്ടി; വിവാദങ്ങള്‍ തടസമാകില്ലെന്ന് സര്‍ക്കാര്‍

പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട ആശങ്കകൾ ദുരീകരിക്കാൻ ധനമന്ത്രി ഡോ. തോമസ്​ ​ഐസകിന്റെ യു.എ.ഇ സന്ദർശനത്തോടെ സാധിക്കുമെന്ന പ്രതീക്ഷയിൽ കെ.എസ്​.എഫ്​. ഇ അധികൃതർ

MediaOne Logo

Web Desk

  • Published:

    14 July 2018 2:42 AM GMT

ആശങ്കകളൊഴിയാതെ പ്രവാസി ചിട്ടി; വിവാദങ്ങള്‍ തടസമാകില്ലെന്ന് സര്‍ക്കാര്‍
X

പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട ആശങ്കകൾ ദുരീകരിക്കാൻ ധനമന്ത്രി ഡോ. തോമസ്​ ​ഐസകിന്റെ യു.എ.ഇ സന്ദർശനത്തോടെ സാധിക്കുമെന്ന പ്രതീക്ഷയിൽ കെ.എസ്​.എഫ്​. ഇ അധികൃതർ. ചിട്ടി പ്രവർത്തനങ്ങൾ ആരംഭിച്ച ആദ്യ ഗൾഫ്​ രാജ്യം എന്ന നിലയിൽ യു.എ.ഇയിൽ നിന്ന്​ ലഭിക്കുന്ന മികച്ച പ്രതികരണത്തിന്​ പുതിയ വിവാദങ്ങൾ തടസമാകില്ലെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

രാഷ്ട്രീയത്തിന്​ അതീതമായ പിന്തുണയാണ്​ കെ.എസ്​.എഫ്​. ഇ ചിട്ടിക്ക്​ ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നത്​. യു.ഡി.എഫ്​ ഭരണകാലത്ത്​ അനുമതി ലഭിച്ചതിനാൽ ചിട്ടി​ നടത്തിപ്പിന്​ പ്രതിപക്ഷ പിന്തുണ ഉറപ്പായും ലഭിക്കുമെന്നായിരുന്നു ഇടതു സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ കിഫ്​ബിയിൽ പണം നിക്ഷേപിക്കുന്നതുൾപ്പെടെ പല കാര്യങ്ങളും നിയമാനുസൃതമല്ലെന്ന വാദവുമായി മുൻ ധനമന്ത്രി കെ.എം മാണി രംഗത്തു വന്നു. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഇത്​ ഏറ്റുപിടിക്കുക കൂടി ചെയ്തതോടെ പ്രവാസി പിന്തുണ ഉറപ്പാക്കാൻ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്​.

അടുത്ത മാസാദ്യം യു.എ.ഇയിൽ എത്തുന്ന ധനമന്ത്രി ദിവസങ്ങൾ ​തന്നെ യു.എ.ഇയിൽ ചെലവിട്ടാകും പ്രവാസികളുടെ സംശയങ്ങൾ ദുരീകരിക്കുക. ചിട്ടിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്​ മുഖ്യമന്ത്രി പിണറായി വിജയനും യു.എ.ഇയിലെത്തും. 2012ലാണ്​ ചിട്ടി നടത്തിപ്പിന്​ സർക്കാർ കെ.എസ്​.എഫ്​. ഇക്ക്​ അനുമതി നൽകിയത്​. കിഫ്​ബിയിൽ തുക നിക്ഷേപിക്കാൻ കെ.എസ്​.എഫ്​.ഇക്ക്​ അനുമതിയുണ്ടെങ്കിലും ഗ്യാരണ്ടി സംബന്​ധിച്ച അവ്യക്​തതകൾ നിലനിൽക്കുന്നുണ്ട്​. ഇക്കാര്യത്തിലും ഉടൻ പരിഹാരം ഉണ്ടാകുമെന്നാണ്​ സർക്കാർ നൽകുന്ന വിശദീകരണം.

TAGS :

Next Story