Quantcast

വിവിധമേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഒമാനും ഇന്ത്യയും

ഒമാനിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതി കയറ്റുമതി സുഗമമാക്കുന്നതിന്റെ മാർഗങ്ങളും ഒമാനിൽ നിന്ന്​ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക്​ കൂടുതൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതും യോഗത്തിൽ ചർച്ചയായി.

MediaOne Logo

Web Desk

  • Published:

    17 July 2018 5:01 AM GMT

വിവിധമേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഒമാനും ഇന്ത്യയും
X

സാമ്പത്തിക, വാണിജ്യ, സേവന, നിക്ഷേപ മേഖലകളിലെ സഹകരണം വർധിപ്പിക്കാൻ എട്ടാമത്​ ഒമാനി, ഇന്ത്യ സംയുക്ത കമ്മിറ്റി യോഗത്തിൽ ധാരണ. വ്യവസായ, വാണിജ്യ മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ഒമാനി സംഘത്തെ വ്യവസായ, വാണിജ്യ മന്ത്രി ഡോ. അലി ബിൻ മസൂദ്​ അൽ സുനൈദിയും ഇന്ത്യൻ സംഘത്തെ വ്യവസായ വാണിജ്യ, വ്യോമയാന മന്ത്രി സുരേഷ്​ പ്രഭുവുമാണ്​നയിച്ചത്​.

ഒമാനിലെ ഖനന മേഖലയിൽ ലഭ്യമായിട്ടുള്ള അവസരങ്ങൾക്ക്​ ഒപ്പം വിവര സാങ്കേതികത അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്ക്​ ഇന്ത്യയിൽ നിന്നുള്ള ബിസിനസുകാരുടെ വിജയകരമായ പ്രവർത്തി പരിചയം ഉപയോഗപ്പെടുത്തുന്നത്​ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. യോഗത്തിൽ സഹകരണത്തിന്റെ പുതിയ മേഖലകൾ ചർച്ച ചെയ്തതായി ഒമാൻ മന്ത്രി ഡോ. അലി ബിൻ മസൂദ്​ അൽ സുനൈദി ​പറഞ്ഞു.

ഇന്ത്യയിൽ നിന്ന്​ ഒമാനിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതി കയറ്റുമതി സുഗമമാക്കുന്നതിന്റെ മാർഗങ്ങളും യോഗത്തിൽ ചർച്ചയായി. ഒമാനിൽ നിന്ന്​ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക്​ കൂടുതൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത്​ സംബന്ധിച്ച ചർച്ചകൾ ഈ വർഷം അവസാനത്തോടെ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒമാനിൽ നിന്ന്​ ഇന്ത്യയിലേക്ക്​ 2.5 ശതകോടി ഡോളറിന്റെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തു. ഇന്ത്യയിൽ നിന്ന്​ 1.4 ശതകോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തതായും മന്ത്രി സുനൈദി പറഞ്ഞു.

ഒമാനും ഇന്ത്യയുമായുള്ള ചരിത്രപരവും പഴക്കമുള്ളതുമായ ബന്ധം വർധിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന്​ കേന്ദ്രമന്ത്രി സുരേഷ്​ പ്രഭു പറഞ്ഞു. കിഴക്കൻ ആഫ്രിക്കൻ വിപണികളെ ലക്ഷ്യമിട്ട്​ കൂടുതൽ ഒമാൻ, ഇന്ത്യ സംയുക്ത സംരംഭങ്ങൾ യാഥാർഥ്യമാകുന്നുണ്ട്​. ഇരു രാഷ്ട്രങ്ങളുടെയും അംബാസഡർമാർ അടക്കമുള്ളവരും യോഗത്തിൽ സംബന്ധിച്ചു.

TAGS :

Next Story