ഹജ്ജ് സീസണിലേക്ക് താല്‍ക്കാലിക ജീവനക്കാരായി സേവനമനുഷ്ടിക്കാന്‍ പ്രവാസികള്‍ക്ക് അവസരം
സൌദിയില്‍ താമസ രേഖയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും അജീര്‍ പോര്‍ട്ടല്‍ വഴി ജോലിക്ക് അപേക്ഷിക്കാം
ഹജ്ജ് സീസണിലേക്ക് താല്‍ക്കാലിക ജീവനക്കാരായി സേവനമനുഷ്ടിക്കാന്‍ പ്രവാസികള്‍ക്ക് അവസരം. സൌദിയില്‍ താമസ രേഖയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും അജീര്‍ പോര്‍ട്ടല്‍ വഴി ജോലിക്ക് അപേക്ഷിക്കാം. ഇരുപത്തിഅയ്യായിരത്തോളം വരുന്ന ജോലികളിലേക്കാണ് നിയമനം.
സൌദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലാണ് താല്‍ക്കാലിക തൊഴില്‍ പദ്ധതി. പതിനയ്യായിരത്തിലേറെ സ്ഥിരം ജീവനക്കാരുണ്ട് ഹജ്ജ് അനുബന്ധ സേവന മേഖലയില്‍. അതിലേറെ താല്‍ക്കാലിക ജീവനക്കാരും വേണം. ഇതിനായാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ പോര്‍ട്ടലായ അജീര്‍ വെബ്സൈറ്റ് വഴി വിദേശികള്‍ക്കും സ്വദേശികള്‍ക്കും ജോലിക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തില്‍ ആണ് ജോലിയുണ്ടാവുക. അപേക്ഷകര്‍ വെബ്സൈറ്റ് വഴി ബയോഡാറ്റ അപ്‍ലോഡ് ചെയ്യണം. യോഗ്യതക്കനമുസരിച്ച് ലഭ്യമായ ജോലികളുടെ പട്ടിക ലഭിക്കും. ഇതിലേക്ക് കൂടിക്കാഴ്ചക്കൊടുവിലാണ് ജോലി. ജോലി ലഭിച്ചാല്‍ അജീര്‍ പോര്‍ട്ടല്‍ സംവിധാനം വഴി താല്‍ക്കാലിക വര്‍ക്കെ പെര്‍മിറ്റ് ലഭിക്കും. അതത് മേഖലയില്‍ വിവിധ കമ്പനികളാണ് സേവനം ചെയ്യുന്നത്. ഈ കമ്പനികള്‍ക്ക് കീഴിലാകും കരാര്‍ പ്രകാരം ജോലി.
അതായത് ജോലിയുടെ കരാര്‍ തൊഴിലാളിയും കമ്പനിയും തമ്മിലാകും. അംഗീകൃത കമ്പനികളുമായി താല്‍ക്കാലിക ജോലിക്കാരെ ഒരുക്കാന്‍ അജീര്‍ പോര്‍ട്ടല്‍ വഴി സൌകര്യം ഒരുക്കുകയാണ് തൊഴില്‍ മന്ത്രാലയം. www.ajeer.com.sa എന്ന സൈറ്റ് വഴി വിശദാംശങ്ങള്‍ അറിയാം.
Adjust Story Font
16