സൗദിയില്‍ കാര്‍ വര്‍ക്ക്ഷോപ്പുകളിലേക്ക് വനിതാ തൊഴിലാളികളെ നിയമിക്കുന്നു
ഹൈവേകളിലും മറ്റും പ്രയാസമനുഭവിക്കുന്ന വനിതാ ഡ്രൈവര്‍മാര്‍ക്ക് സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം
സൗദിയില്‍ കാര്‍ വര്‍ക്ക്ഷോപ്പുകളിലേക്ക് വനിതാ തൊഴിലാളികളെ നിയമിക്കുന്നു. ഹൈവേകളിലും മറ്റും പ്രയാസമനുഭവിക്കുന്ന വനിതാ ഡ്രൈവര്‍മാര്‍ക്ക് സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കാര്‍ വര്‍ക്ക് ഷോപ്പുകളിലെ വിവിധ ജോലികളിലേക്ക് വനിതാ തൊഴിലാളികളെ നിയമിക്കാനാണ് തീരുമാനം. റോഡുകളില്‍ വാഹനവുമായി ഒറ്റപ്പെടുന്നവരെ സഹായിക്കാന്‍ മെക്കാനിക്കുകള പ്രാപ്തമാക്കുന്നതിന്റെ ഭാഗമായാണിത്. മെക്കാനിക്ക്, റിസപ്ഷനിസ്റ്റ്, കാള്‍ സെന്‍റര്‍ സ്റ്റാഫ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ ജോലികളിലേക്കാണ് വനിതകളെ നിയമിക്കുന്നത്. കാര്‍ വര്‍ക്ക് ഷോപ്പുകളിലും റിപ്പയര്‍ സെന്‍ററുകളിലും 30 ശതമാനം വരെ അധികവരുമാനമാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്ത് വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കിയതിലൂടെ ഒട്ടനവധി പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത് സൗദി-ജപ്പാനീസ് ഹൈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുന്നതിനായി വനിതാ അപേക്ഷകരുടെ എണ്ണം കൂടിയിട്ടുണ്ട്. അപേക്ഷ ഇനിയും കൂടാനാണ് സാധ്യത. വര്‍ദ്ധിച്ചു വരുന്ന ഉപഭോക്താക്കളെ സേവിക്കുന്നതിനായി യോഗ്യരായ വനിതാ മെക്കാനിക്കുകളെ നിയമിക്കും. സമീപ ഭാവിയില്‍ തന്നെ വനിതാ മെക്കാനിക്കുകളെ നിയമിക്കുമെന്നും സൗദി-ജപ്പാനീസ് ഹൈ ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. സലീം അല്‍-അസ്മാരി പറഞ്ഞു.
Adjust Story Font
16