സൗദിയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വിചാരണ കോടതികള്‍
നീതിന്യായ വകുപ്പില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും ജുഡീഷ്യല്‍ സുപ്രീം കൗണ്‍സില്‍ തീരുമാനിച്ചു
സൗദിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക വിചാരണ കോടതികള്‍ സ്ഥാപിക്കും. സ്ത്രീകളുടെ വിവിധ കേസുകളില്‍ എളുപ്പത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് വേണ്ടിയാണിത്. നീതിന്യായ വകുപ്പില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും ജുഡീഷ്യല്‍ സുപ്രീം കൗണ്‍സില്‍ തീരുമാനിച്ചു.
സൗദിയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വിചാരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സൗദി ജുഡീഷ്യല്‍ സുപ്രീം കൗണ്‍സില്‍ തീരുമാനിച്ചു. സ്ത്രീകള്‍ക്ക് സൗകര്യപ്രദമാകുന്ന കേന്ദ്രങ്ങളിലായിരിക്കും ഇത് സ്ഥാപിക്കുക. ട്രാഫിക് നിയമ ലംഘനങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയ കേസുകളില്‍ സ്ത്രീകളുടെ വിചാരണ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്. കുട്ടികളുടെ സംരക്ഷണം, മാതാവിന്റെ ഉത്തരവാദിത്തങ്ങള്‍ തുടങ്ങി സ്ത്രീകളുടെ പ്രത്യേകമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
സാധാരണ നടപടിക്രമങ്ങളിലൂടെ സ്ത്രീകളുടെ കേസുകള്‍ കൈകാര്യം ചെയ്യപ്പെടുന്നത് അവര്‍ക്ക് വളരെയേറെ പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍, കേസുകളുടെ പരിശോധനയും തീര്‍പ്പാക്കലും വേഗത്തിലാക്കാന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നീതിന്യായ മന്ത്രാലയവും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും അംഗീകാരം നല്‍കി. ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സിവില്‍ സ്റ്റാറ്റസ് ബ്യൂറോ, പാസ്സ് പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ്, എംബസികള്‍, വിദ്യാഭ്യാസ അഡ്മിനിസ്ട്രേഷനുകള്‍, മറ്റു ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തുടങ്ങിയവ എളുപ്പത്തില്‍ സമീപിക്കാനും അത് വഴി സ്ത്രീകളുടെ സമാമൂഹിക സുരക്ഷ ഉറപ്പുവരുത്താനും ഈ നീക്കം ഉപകരിക്കും
Adjust Story Font
16