മലയാളിയുടെ ബന്ധുക്കളെ കണ്ടെത്താനായില്ല; രണ്ടര വര്‍ഷമായി മൃതദേഹം സൌദി മോര്‍ച്ചറിയില്‍
പാസ്പോര്‍ട്ട് അഡ്രസ്സ് പ്രകാരം കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ആയ കോയമൂച്ചിയുടെ മൃതദേഹമാണ് സൗദി ദമ്മാം ഖത്തീഫ് ആശുപത്രി മോര്‍ച്ചറിയിലുള്ളത്
രണ്ടര വര്‍ഷമായി മലയാളിയുടെ മൃതദേഹം സൌദി ആശുപത്രി മോര്‍ച്ചറിയില്‍. പാസ്പോര്‍ട്ട് അഡ്രസ്സ് പ്രകാരം കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ആയ കോയമൂച്ചിയുടെ മൃതദേഹമാണ് സൗദി ദമ്മാം ഖത്തീഫ് ആശുപത്രി മോര്‍ച്ചറിയിലുള്ളത്. ഈ വിലാസം പ്രകാരം ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതര്‍.
ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ എത്തിയതാണ് കോയമൂച്ചി. പന്ത്രണ്ടു വര്‍ഷം മുമ്പാണ് ഏറ്റവും ഒടുവില്‍ റീ എന്‍ട്രിയില്‍ നാട്ടില്‍ പോയി വന്നത്. ദമ്മാം അല്ഖോബാറില്‍ സൂപ്പര്‍ മാര്‍ക്കെറ്റ് നടത്തി വരികയായിരുന്നു. ഇതിനിടെ 2015 ലാണ് അസുകത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരിച്ചു. പാസ്പോര്‍ട്ട് അഡ്രസ് പ്രകാരം കോഴിക്കോടാണ്. എന്നാല്‍ കാസര്‍ഗോഡ്‌കാരനായിട്ടാണ് ഇദ്ദേഹം അറിയപെട്ടിരുന്നത്. മൃതദേഹം നാട്ടില്‍ അയക്കുന്നതിനോ അല്ലെങ്കില്‍ ഇവിടെ മറവ് ചെയ്യുന്നതിനോ വേണ്ട നടപടികള്‍ സ്വീകരിക്കാന് സ്പോണ്‍സര്‍ തയ്യാറായി. എങ്കിലും ഇരു ജില്ലകളിലും നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളെ കണ്ടെത്താനായില്ല. ഇത്രയും കാലം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നത്തിനെതിരെ ആശുപത്രി അതികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ മൃതദേഹം ഇവിടെ മറവു ചെയ്തു പ്രശ്നം പരിഹരിക്കാനാണ് നീക്കം. സ്പോണ്‍സര്‍ക്കും വിഷയത്തിലിടപെട്ട സാമൂഹ്യ പ്രവര്‍ത്തകന്നും പൊലീസ് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Adjust Story Font
16