Quantcast

ദുബൈ മെട്രോ സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക്കൂടുതൽ സൗകര്യം ഉറപ്പാക്കും 

ഇതിന്റെ ഭാഗമായി ഐഫോണില്‍ ഡെമോ സ്മാർട്ട്​ ടെക്നോളജിക്ക്​ ദുബൈ ആർ.ടി.എ രൂപം നൽകി

MediaOne Logo

Web Desk

  • Published:

    21 July 2018 2:26 AM GMT

ദുബൈ മെട്രോ സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക്കൂടുതൽ സൗകര്യം ഉറപ്പാക്കും 
X

ദുബൈ മെട്രോ സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക്കൂടുതൽ സൗകര്യം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ഐഫോണില്‍ ഡെമോ സ്മാർട്ട്
ടെക്നോളജിക്ക് ദുബൈ ആർ.ടി.എ രൂപം നൽകി.

അന്ധത ബാധിച്ച നിശ്ചയദാർഢ്യ വിഭാഗത്തിൽ പെട്ടവർക്ക്
ദുബൈ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുന്ന സ്മാർട്ട് സാങ്കേതിക പദ്ധതിയാണിത്. റാശിദിയ്യ മെട്രോ സ്റ്റേഷനിലാണ്
ഇത്ആരംഭിച്ചിരിക്കുന്നത്. നിശ്ചയദാർഡ്യ വിഭാഗത്തിൽ പെടുന്നവരുടെ ഫോണിൽ ഈ സംവിധാനം ഉണ്ടെങ്കിൽ, കവാടം മുതൽ എല്ലായിടങ്ങളിലും ബുദ്ധിമുട്ടൊന്നും കൂടാതെ യാത്ര ചെയ്യാൻ സാധിക്കും എന്നതാണ്
ഈ സാങ്കേതിക സംവിധാനത്തിന്റെ മേൻമ. പദ്ധതി വിജയകരമാണെന്ന്
തെളിഞ്ഞാൽ മറ്റു സ്റ്റേഷനുകളിലേക്കു കൂടി ഇതു വിപുലീകരിക്കാനാണ്
പദ്ധതി.

ശബ്ദ സന്ദേശങ്ങളിലൂടെ നിശ്ചയദാർഢ്യ വിഭാഗക്കാർക്ക് കൃത്യമായ മാർഗദർശനം നൽകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്
ആർ.ടി.എ റയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മുഹ്സിൻ ഇബ്രാഹിം യൂനസ് പറഞ്ഞു. 2020 ഓടെ ദുബൈ നഗരത്തെ നിശ്ചയദാർഢ്യ വിഭാഗത്തിൽ പെടുന്നവരുടെ പ്രിയനഗരമാക്കി മാറ്റാനുള്ള പദ്ധതിയുടെ തുടർച്ചയെന്ന നിലക്കാണ് ഈ പദ്ധതിയും.

TAGS :

Next Story