Quantcast

അനധികൃത ടാക്സി സർവീസ്​ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഒമാൻ പൊലീസ്

അനധികൃത ടാക്സി വാഹനങ്ങളിൽ കയറുന്നവർക്ക്​ ഇൻഷുറൻസ്​ പരിരക്ഷ ലഭിക്കില്ലെന്ന്​ കമ്പനികളും മുന്നറിയിപ്പ്​ നൽകുന്നു

MediaOne Logo

Web Desk

  • Published:

    21 July 2018 5:16 AM GMT

അനധികൃത ടാക്സി സർവീസ്​ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഒമാൻ പൊലീസ്
X

അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പൊലീസ്.അനധികൃത ടാക്സി വാഹനങ്ങളിൽ കയറുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന്
കമ്പനികളും മുന്നറിയിപ്പ് നൽകുന്നു.

അനധികൃത ടാക്സി സർവിസ് നടത്തുന്ന വിദേശികൾ പിടിക്കപ്പെടുകയാണെങ്കിൽ 35 റിയാൽ പിഴ ഈടാക്കും. രണ്ടാം പ്രാവശ്യം ആവർത്തിക്കുകയാണെങ്കിൽ പിഴ ചുമത്തുന്നതിനൊപ്പം വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്ന് പൊലീസ് അധികൃതർ പറഞ്ഞു. മൂന്നാം പ്രാവശ്യം നിയമ ലംഘനം ആവർത്തിച്ചാൽ കേസ് മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് അയക്കും. തൊഴിൽ നിയമ ലംഘനമായതിനാൽ പിടിയിലാകുന്നവർ ആയിരം റിയാൽ പിഴ നൽകേണ്ടി വരും. പൊതുജനങ്ങൾ കള്ള ടാക്സികളിൽ യാത്ര ചെയ്യുന്നത്
ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വാഹനങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങൾ കുറവായിരിക്കും. അപകടങ്ങൾ മുൻനിർത്തി ഇത്തരം യാത്രകൾ ഒഴിവാക്കണം. മുഴുവൻ ഇൻഷുറൻസ് ചെയ്ത വാഹനം ആണെങ്കിൽ പോലും കളള ടാക്സിയാണെങ്കിൽ ഡ്രൈവർ കുറ്റക്കാരനാവും. ഇൻഷുറൻസ്
കമ്പനികൾ ഇത്തരം അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല.

TAGS :

Next Story