Quantcast

ഹജ്ജ് തീർഥാടകരെ കബളിപ്പിച്ചിരുന്ന വ്യാജ സ്ഥാപനങ്ങൾ എല്ലാം അടച്ചു പൂട്ടിയെന്ന് സൌദി

ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ നടപടികൾക്ക് ഇത്തവണ പൂ‍ര്‍ണമായും ഇ-ട്രാക്ക് അടക്കമുള്ള സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ഇതിനെ മാത്രം ആശ്രയിച്ചതോടെ വ്യാജ എജന്‍സികള്‍ പിന്‍വലിഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 July 2018 6:30 AM GMT

ഹജ്ജ് തീർഥാടകരെ കബളിപ്പിച്ചിരുന്ന വ്യാജ സ്ഥാപനങ്ങൾ എല്ലാം അടച്ചു പൂട്ടിയെന്ന് സൌദി
X

വ്യാജ ആഭ്യന്തര ഹജ് സർവീസ് സ്ഥാപനങ്ങൾ പൂര്‍ണമായും ഇല്ലാതാക്കിയെന്ന് സൌദിയിലെ ഹജ്ജ് ഉംറ മന്ത്രാലയം. തീർഥാടകരെ കബളിപ്പിച്ചിരുന്ന വ്യാജ സ്ഥാപനങ്ങൾ എല്ലാം അടച്ചു പൂട്ടി. ഓണ്‍ലൈന്‍ സംവിധാനങ്ങളാണ് ഇതിന് സഹായകരമായത്.

ഹജിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഏക വഴി ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇ-ട്രാക്ക് ആണ്. തീർഥാടകരെ കബളിപ്പിച്ചിരുന്ന വ്യാജ ആഭ്യന്തര ഹജ് സർവീസ് സ്ഥാപനങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയത്തിന് സാധിച്ചതായി ഹജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിൻതൻ ആണ് പറഞ്ഞത്.

ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ നടപടികൾക്ക് ഇത്തവണ പൂ‍ര്‍ണമായും ഇ-ട്രാക്ക് അടക്കമുള്ള സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ഇതിനെ മാത്രം ആശ്രയിച്ചതോടെ വ്യാജ എജന്‍സികള്‍ പിന്‍വലിഞ്ഞു. ഇതിനൊപ്പം കർക്കശ നിയമങ്ങൾ നടപ്പാക്കിയുമാണ് വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങൾക്ക് തടയിട്ടത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന തീർഥാടകരെ സൗദി അറേബ്യ ഒരുപോലെയാണ് കാണുന്നത്. സേവനം നൽകുന്നതിൽ തീർഥാടകർക്കിടയിൽ ഒരു വിവേചനവും കാണിക്കുന്നില്ല. ഇറാനിൽ നിന്നും ഖത്തറിൽ നിന്നുമുള്ളവർ അടക്കം എല്ലാ തീർഥാടകർക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനാണ് ശ്രമം. ഇതിന് മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്തും. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്ന് 18 ലക്ഷത്തിലേറെ ഹജ്ജ് തീർഥാടകരാണ് എത്തുക.

TAGS :

Next Story