കുഞ്ഞന്‍ റോബോട്ടുകളെ കൊണ്ട് പണിയെടുപ്പിച്ച് കുഞ്ഞുങ്ങള്‍
റോബോട്ടിക് മേഖലയില്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്കായി ദോഹയില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ശ്രദ്ധേയമായി.
റോബോട്ടിക് മേഖലയില്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്കായി ദോഹയില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ശ്രദ്ധേയമായി. ഖത്തര്‍ റോബോട്ടിക്‌സ് ക്ലബിന്റെ കീഴിലാണ് കുട്ടികള്‍ക്ക് വിസ്മയങ്ങള്‍ സമ്മാനിച്ച ശില്‍പ്പശാല സംഘടിപ്പിച്ചത്.
റോബോട്ടുകള്‍ അണിനിരന്ന ഫുട്‌ബോള്‍ മത്സരം. റോബോട്ട് വാഹനങ്ങള്‍ ചീറിപ്പായുന്ന ഹൈവേ... കുഞ്ഞന്‍ റോബോട്ടുകളെക്കൊണ്ട് ഇക്കണ്ട പണിയെല്ലാം എടുപ്പിച്ചത് ഈ കൊച്ചുമിടുക്കന്മാരാണ്. ദോഹയിലെ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന റോബോട്ടിക്‌സ് വര്‍ക്ക്‌ഷോപ്പില്‍ വിവിധ പ്രായക്കാരായ കുട്ടികളാണ് റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ കാഴ്ച വെച്ചത്.
കുട്ടികള്‍ക്ക് റോബോട്ടിക് ഓട്ടോമേഷന്‍ ഇലക്ട്രോണിക് പ്രോഗ്രാമിങില്‍ പരിശീലനം നല്‍കിയത് വര്‍ക് ഷോപ്പിന്റെ സംഘാടകരായ ഖത്തര്‍ റോബോട്ടിക്‌സ് ക്ലബാണ്.
പത്ത് വയസ്സിന് താഴെയുള്ളതും മുകളിലുള്ളതുമായ കുട്ടികളെ രണ്ട് ബാച്ചുകളിലായി തരംതിരിച്ചാണ് ശില്‍പ്പശാല നടന്നത്. റോബോട്ടിക്‌സുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങളും വിവിധ പരിപാടികളും റോബോട്ടിക് ക്ലബിന്റെ നേതൃത്വത്തില്‍ ഖത്തറില്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ദോഹയ്ക്ക് പുറമെ ദുബായിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരം വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര്‍ റോബോട്ടിക്‌സ് ക്ലബ്.
Adjust Story Font
16