Quantcast

പലിശക്കാര്‍ നല്‍കിയ കേസുള്ളതിനാല്‍ സജീവന് മടങ്ങാനാകില്ല; കുടുംബം നാട്ടിലേക്ക്

പലിശക്കാരില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിയാതെ മൂന്നു വര്‍ഷമായി ദുരിതത്തില്‍ കഴിഞ്ഞു വന്നിരുന്ന മലയാളിയുടെ കുടുംബം നാട്ടിലേക്ക് തിരിച്ചു. മീഡിയവണ്‍ ഇംപാക്ട്

MediaOne Logo

Web Desk

  • Published:

    23 July 2018 6:45 AM

പലിശക്കാര്‍ നല്‍കിയ കേസുള്ളതിനാല്‍ സജീവന് മടങ്ങാനാകില്ല; കുടുംബം നാട്ടിലേക്ക്
X

പലിശക്കാരില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിയാതെ മൂന്നു വര്‍ഷമായി ദുരിതത്തില്‍ കഴിഞ്ഞു വന്നിരുന്ന മലയാളി കുടുംബം നാട്ടിലേക്ക് തിരിച്ചു. സൗദിയിലെ ദമ്മാമില്‍ സോഫ കടയില്‍ ജോലി ചെയ്തിരുന്ന തൃശ്ശൂര്‍ സ്വദേശി സജീവന്റെ കുടുംബമാണ് എക്സിറ്റ് നേടി നാട്ടിലേക്ക് തിരിച്ചത്. ബ്ലേഡുകാര്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാല്‍ സജീവിന് നാട്ടിലേക്ക് തിരിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. മീഡിയവണ്‍ ഇംപാക്ട്.

സജീവിന്റെയും കുടുംബത്തിന്റെയും ദുരിത പൂര്‍ണ്ണമായ ജീവിതാവസ്ഥ കഴിഞ്ഞ ദിവസം മീഡിയാവണ്‍ പുറത്ത് വിട്ടിരുന്നു. ബ്ലേഡുകാരില്‍ നിന്നും പണം പലിശക്കെടുത്താണ് സജീവ് സോഫ കട നടത്തിയത്. ഇതിനിടയില്‍ കട ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം കത്തി നശിച്ചു. കട വീണ്ടും തുറന്നെങ്കിലും ബ്ലേഡ്കാര്‍ തിരിച്ചടവ് മുടങ്ങിയതോടെ കടയില്‍ വന്നു പ്രശ്നമുണ്ടാക്കി. ഇത് കട അടച്ചിടുന്നതിലേക്കും ജോലി നഷ്ടപെടാനും കാരണമായി. ഇതോടെ സ്പോണ്‍സര്‍ വേണുവിനെ ഹുറൂബ് അഥവാ ഒളിച്ചോട്ടച്ചക്കാരനാക്കി. ബ്ലേഡ്കാരില്‍ ഒരാള്‍ കോടതിയില്‍ കേസും നല്‍കി. വാർത്തക്ക് പിന്നാലെ തുടര്‍ന്ന് എംബസിയുടെയും പ്രവിശ്യയിലെ സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കൂട്ടായ ഇടപെടലുണ്ടായി.

രണ്ട് ലക്ഷത്തോളം റിയാലിന്റെ കടമാണ് സജീവിനുള്ളത്. ഇതില്‍ ഒരു ലക്ഷം റിയാല്‍ ബ്ലേഡുകാരില്‍ നിന്നും വാങ്ങിയതാണ്. സ്‌പോണ്‍സര്‍ ഒളിച്ചോട്ടത്തില്‍പ്പെടുത്തിയതിനാല്‍ താമസരേഖയും നിലവില്‍ ഇല്ല. സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താല്‍ തന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് എത്രയും വേഗം നാടണയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സജീവ് ഇപ്പോള്‍.

ये भी पà¥�ें- പലിശക്കാരില്‍ നിന്നും വായ്പയെടുത്തു; തിരിച്ചെടുക്കാന്‍ കഴിയാതെ മലയാളി കുടുംബം ദുരിതത്തില്‍

TAGS :

Next Story