കുട്ടികള്‍ കളിച്ചോട്ടെ, കുളിച്ചോട്ടെ കരുതല്‍ വേണം
അവധിക്കാല ആഘോഷങ്ങൾക്ക് പോകുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശിശു സുരക്ഷാകാമ്പയിനുമായി ഷാർജയിലെ കുടുംബ കാര്യ ഉന്നതാധികാര സമിതി.
അവധിക്കാല ആഘോഷങ്ങൾക്ക് പോകുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശിശു സുരക്ഷാ കാമ്പയിനുമായി ഷാർജയിലെ കുടുംബ കാര്യ ഉന്നതാധികാര സമിതി. നീന്തൽ കുളങ്ങളിലും കടലിലും കളിക്കുകയും കുളിക്കുകയും ചെയ്യുമ്പോള്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് പ്രത്യേക ശ്രദ്ധക്ഷണിക്കുന്നതാണ് കാമ്പയിൻ.
'മുൻകരുതലെടുക്കുന്നതാണ് ഖേദിക്കുന്നതിനേക്കാൾ നല്ലത് ' എന്ന പേരിലാണ് കാമ്പയിൻ. കടലും തിരയും കാറ്റും മാറിമറിയുന്ന ഘട്ടമാകയാൽ നീന്തൽ പരിചയം കുറവുള്ള കുട്ടുകളുടെ കാര്യത്തിൽ കാര്യമായ കരുതൽ വേണം. കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണെന്നും ബീച്ചിലോ പാർക്കിലോ വീട്ടിലെ കുളത്തിലോ കുട്ടികൾ കളിക്കുമ്പോൾ മുതിർന്നവർ കരുതലോടെ അടുത്തുവേണമെന്ന് കുഞ്ഞുങ്ങളുടെ സംരക്ഷണ സമിതി അധ്യക്ഷയും കൗൺസിൽ ഡയറക്ടറുമായ ഹനാദി സാലിഹ് അൽ യഫീ പറഞ്ഞു.
സുരക്ഷിതരായി സംരക്ഷിക്കാനും അടിയന്തിര ഘട്ടത്തിൽ സഹായം തേടുന്നതിനും സഹോദരങ്ങളെ പരിശീലിപ്പിക്കുക, നീന്തൽ കുളത്തിന് അരികിലായി സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കി വെക്കുക തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത് .
Adjust Story Font
16