Quantcast

സൌദിയില്‍ നിന്ന് ഹജ്ജിനായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത് ഒന്നേകാല്‍ ലക്ഷം പേര്‍; 83000 സീറ്റുകള്‍ ബാക്കി

ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് റിയാദില്‍ നിന്നാണ്. മക്കയും ദമാമുമാണ് തൊട്ടു പിറകെ. ബാക്കിയുള്ള സീറ്റുകളില്‍ ഭൂരിഭാഗവും ഈ മാസാവസാനത്തോടെ അന്തിമ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും

MediaOne Logo

Web Desk

  • Published:

    23 July 2018 6:29 AM GMT

സൌദിയില്‍ നിന്ന് ഹജ്ജിനായി  രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത് ഒന്നേകാല്‍ ലക്ഷം പേര്‍; 83000 സീറ്റുകള്‍ ബാക്കി
X

സൌദിയില്‍ നിന്നും ഹജ്ജ് ചെയ്യാന്‍ പോകുന്നവര്‍ക്ക് ഇനി അവശേഷിക്കുന്നത് എണ്‍പത്തി മുവ്വായിരം സീറ്റുകള്‍. ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ ഇതിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ബാക്കിയുള്ളവര്‍ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം.

ഇ ട്രാക്ക് വഴിയാണ് ഇത്തവണ ആഭ്യന്തര ഹജ്ജ് തീര്‍ഥാടനത്തിനുള്ള സീറ്റുകള്‍ അനുവദിച്ചത്. അൽമുയസ്സർ, ലോ-ഫെയർ, ജനറൽ വിഭാഗങ്ങളിലായി ആകെയുണ്ടായിരുന്നത് 2,16,000 സീറ്റുകള്‍. ഇതില്‍ ഇ-ട്രാക്ക് വഴി ഇതുവരെ 1,33,000 സീറ്റുകളിൽ അന്തിമ രജിസ്‌ട്രേഷൻ പൂർത്തിയായി. ഇനി ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്ട്രേഷനുള്ള ഇ-ട്രാക്കിൽ അവശേഷിക്കുന്നത് 83000 സീറ്റുകള്‍ മാത്രമാണ്.

ദുൽഖഅ്ദ ഒന്നിന് അഥവാ ജൂലെ പതിനാല് മുതല്‍ അന്തിമ രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭിച്ചു. റമദാന്‍ പതിനഞ്ച് മുതല്‍ ഹജ്ജ് ബുക്കിങ് നടത്തുവാന്‍ അനുമതിയുണ്ടായിരുന്നു. മെച്ചപ്പെട്ട പാക്കേജ് തിരഞ്ഞെടുക്കാനായിരുന്നു ഇത്തവണ ബുക്കിങ് നേരത്തെ ആക്കിയത്.

ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് റിയാദില്‍ നിന്നാണ്. മക്കയും ദമാമുമാണ് തൊട്ടു പിറകെ. ബാക്കിയുള്ള സീറ്റുകളില്‍ ഭൂരിഭാഗവും ഈ മാസാവസാനത്തോടെ അന്തിമ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും.

TAGS :

Next Story