കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കാൻ യുവാക്കളുടെ ചങ്ങാതിക്കൂട്ടം
വേനൽ തിരക്ക് പരിഗണിച്ചു വ്യോമയാന വകുപ്പാണ് എയർപോർട്ട്ഫ്രണ്ട്സ് എന്ന പേരിൽ വളണ്ടിയർ സംഘത്തെ രംഗത്തിറക്കിയത്
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കാൻ യുവാക്കളുടെ ചങ്ങാതിക്കൂട്ടം . വേനൽ തിരക്ക് പരിഗണിച്ചു വ്യോമയാന വകുപ്പാണ് എയർപോർട്ട്ഫ്രണ്ട്സ് എന്ന പേരിൽ വളണ്ടിയർ സംഘത്തെ രംഗത്തിറക്കിയത്.
യുവജനങ്ങൾക്കിടയിൽ സാമൂഹ്യ പ്രതിബദ്ധതയും, സേവന സന്നദ്ധത വളർത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് കുവൈത്ത്
അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവാക്കൾ സേവനത്തിനെത്തിയത് . 'എയർപോർട്ട് ഫ്രണ്ട്സ്' എന്ന പേരിലാണ് തിരക്കേറിയ സീസണുകളിൽ യുവാക്കൾ സൗജന്യ സേവനം അനുഷ്ഠിക്കുന്നത്. പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന 150 പേരാണ് സംഘത്തിലുള്ളത്
. യുവജനകാര്യ മന്ത്രാലയം കായിക യുവജനകാര്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റാണ് വളണ്ടിയർമാർക്ക് പരിശീലനം നൽകിയത് . യാത്രക്കാർക്ക് നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയും അധികൃതർക്ക്
കൈത്താങ്ങായും സംഘം ഊർജ്ജ്വസ്വലതയോടെ പ്രവർത്തിക്കുന്നു. യാത്രക്കാരെ സഹായിക്കുന്നതിൽ സന്നദ്ധസേവകർ മികച്ച പ്രവർത്തനമാണ്നടത്തുന്നത്.
തിരക്കൊഴിവാക്കാനും യാത്ര എളുപ്പമാക്കാനും ആളുകളെ സഹായിക്കലാണ് സംഘത്തിന്റെ ദൗത്യമെന്നു യുവജനകാര്യ മന്ത്രാലയത്തിലെ വളണ്ടിയർ കോ ഓർഡിനേറ്റർ ആലിയ അൽ മുതൈർ പറഞ്ഞു. മൂന്നു ഷിഫ്റ്റുകളിലായി അമ്പതുപേർ വീതമാണ് വിമാനത്താവളത്തിൽ സേവനമനുഷ്ഠിക്കുന്നത് . മറ്റു സർക്കാർ, സർക്കാറിതര വകുപ്പുകളിലേക്കും സന്നദ്ധസേവനം വ്യാപിപ്പിക്കാൻ അധികൃതർക്ക് പദ്ധതിയുണ്ട്.
Adjust Story Font
16