മദീന-മക്ക യാത്രക്ക് മികച്ച സര്‍വീസുകളുമായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍
മക്കയില്‍ താമസ സ്ഥലത്തു നിന്നും ഹറമിലെത്തുവാനും മെച്ചപ്പെട്ട സര്‍വീസുണ്ട്
മദീന - മക്ക യാത്രക്ക് മികച്ച സര്‍വീസുകളാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിരിക്കുന്നത്. മക്കയില്‍ താമസ സ്ഥലത്തു നിന്നും ഹറമിലെത്തുവാനും മെച്ചപ്പെട്ട സര്‍വീസുണ്ട്. യാത്ര സുഖപ്രദമാക്കുന്ന സര്‍വീസുകളില്‍ തൃപ്തരാണ് ഹാജിമാര്‍.
ഇന്ത്യന്‍ ഹജ്ജ് മിഷനും ഹജ്ജ് ഏജന്‍സികളുമാണ് മികവുറ്റ ബസുകള്‍ ഹാജിമാര്‍കായി ഒരുക്കിയത്. ആറു മണിക്കൂറോളം വരുന്ന മദീന-മക്ക ബസ് യാത്ര ഹാജിമാര്‍ക്ക് ഇതോടെ സുഖപ്രദമാവുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ചില ബസുകളുടെ പഴക്കം യാത്ര വൈകിച്ചിരുന്നു. പുത്തന്‍ ബസിറക്കിയതോടെ ആശ്വാസത്തിലാണ് ഹാജിമാര്‍. അസിസിയ മേഖലയില്‍ താമസിക്കുന്ന ഇന്ത്യന്‍ ഹാജിമാരുടെ ഹറം യാത്രകള്‍ക്കും എയര്‍പോര്‍ട്ട് യാത്രകള്‍ക്കും മികച്ച നിലവാരത്തിലുള്ളതാണ് സര്‍വീസ്. റാബിത്ത, കാഇത, കമ്പനികളുടെ കിംഗ് ലോങ്ങ് ബസ്സുകള്‍ ആണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. മദീനയില്‍ നിന്നും വരും ദിനങ്ങളിലും ഘട്ടം ഘട്ടമായി ഇന്ത്യന്‍ തീര്‍ഥാടകര്‍ എത്തും. സ്വകാര്യ മേഖല വഴിയെത്തിയ ഹാജിമാരും മക്ക മദീന സന്ദര്‍ശനത്തിലാണ്.
Adjust Story Font
16