Quantcast

ഭരണനിർവ്വഹണത്തിനു ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രോൽസാഹിപ്പിക്കാൻ ഇന്ത്യയും യു.എ.ഇയും തമ്മിൽ ധാരണ

വിവിധ ഭരണനിർവഹണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാങ്കേതിക സുരക്ഷ ഉറപ്പാക്കുകയാണ്​ ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    29 July 2018 3:58 AM GMT

ഭരണനിർവ്വഹണത്തിനു ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രോൽസാഹിപ്പിക്കാൻ ഇന്ത്യയും യു.എ.ഇയും തമ്മിൽ ധാരണ
X

മികച്ച രീതിയിലുള്ള ഭരണനിർവ്വഹണത്തിനു ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രോൽസാഹിപ്പിക്കാൻ ഇന്ത്യയും യു.എ.ഇയും തമ്മിൽ ധാരണ. വിവിധ ഭരണനിർവഹണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാങ്കേതിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഇന്ത്യയുടെ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഏജൻസിയുമായി ചേർന്ന് പരമാവധി സഹകരണം ഉറപ്പാക്കാനാണ്
യു.എ.ഇ നിർമിതബുദ്ധി മന്ത്രാലയം ധാരണ രൂപപ്പെടുത്തിയിരിക്കുന്നത്
. സാങ്കേതിക വെല്ലുവിളികൾ നേരിടാൻ എട്ടു സഖ്യരാഷ്ട്രങ്ങളുടെ തലസ്ഥാനനഗരങ്ങളിൽ യുഎഇ സംഘടിപ്പിക്കുന്ന 'ഗവ്ഹാക് സീരീസ്' മൽസര ഭാഗമായാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.

ദൽഹിയിൽ നടന്ന ചടങ്ങ് വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു. ഹൈടെക് വെല്ലുവിളികൾ നേരിടാനുള്ള സൂപ്പർ ടെക് വിദ്യകൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. ഭരണനിർവഹണം, ക്ഷേമ പദ്ധതികൾ, സമ്പദ്ഘടനയും സമൂഹവും, ഭാവിയും പുരോഗതിയും എന്നിവയെ അടിസ്ഥാനമാക്കി വിവിധ ചടങ്ങുകൾ സംഘടിപിക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായിട്ടുണ്ട്. സഖ്യരാഷ്ട്രങ്ങളുടെ പങ്കാളിത്തത്തോടെ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ മൽസരപരിപാടികളും ആവിഷ്
കരിക്കും.

ദുബൈയിൽ ബിസിനസ് സമ്മേളനവും സംഘടിപ്പിക്കും. ഇന്ത്യക്കു
പുറമെ ജപ്പാനിലെ ടോക്കിയോ, ചിലെയിലെ സാന്റിയാഗോ, ഇന്തോനേഷ്യയിലെ ജക്കാർത്ത, യുഎസിലെ വാഷിങ്ടൺ ഡിസി, യുകെയിലെ ലണ്ടൻ, ജർമനിയിലെ ബർലിൻ, ഈജിപ്തിലെ കയ്റോ എന്നിവിടങ്ങളിലും മൽസര പരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് യു.എ.ഇ.

TAGS :

Next Story