കരിപ്പൂര്‍ സ്ഥലമേറ്റെടുപ്പും വിമാനമിറങ്ങുന്നതും തമ്മില്‍ ബന്ധമില്ലെന്ന് വിദഗ്ധര്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പ് ഇറങ്ങിയ വലിയ വിമാനങ്ങള്‍ ഇപ്പോള്‍ ഇറങ്ങുന്നതിന് സ്ഥലമേറ്റെടുപ്പ് എങ്ങനെയാണ് പ്രശ്നമാവുകയെന്ന ചോദ്യമാണ് ഉയരുന്നത്.
റണ്‍വേ നവീകരണത്തിനായി സ്ഥലം ഏറ്റെടുക്കാത്തതാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങാന്‍ തടസമെന്ന വാദം തെറ്റെന്ന് വിദഗ്ധര്‍. വലിയ വിമാനങ്ങളിറങ്ങുന്നതിനേയും സ്ഥലമേറ്റെടുപ്പിനേയും ബന്ധിപ്പിക്കാന്‍ ചില ഗൂഢനീക്കങ്ങള്‍ നടന്നതായും ആക്ഷേപമുണ്ട്. അതേ സമയം വിമാനത്താവളത്തിന്റെ വികസനത്തിനായി ഇനിയും സ്ഥലമേറ്റെടുക്കേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പ് ഇറങ്ങിയ വലിയ വിമാനങ്ങള്‍ ഇപ്പോള്‍ ഇറങ്ങുന്നതിന് സ്ഥലമേറ്റെടുപ്പ് എങ്ങനെയാണ് പ്രശ്നമാവുകയെന്ന ചോദ്യമാണ് ഉയരുന്നത്. കെട്ടിട നിര്‍മാണം റണ്‍വേ വികസനം, പാര്‍ക്കിംഗ് പോയിന്‍റ് നിര്‍മാണം എന്നിവക്ക് സ്ഥലം ഇനിയും ആവശ്യമാണ്. കെട്ടിടങ്ങളും പുതിയ ടെര്‍മിനലും നിര്‍മിക്കാനായി 137 ഏക്കര്‍ ഭൂമിയാണ് ആവശ്യം. പാര്‍ക്കിംഗിനായി 51 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കേണ്ടതുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നു.
എന്നാല്‍ വലിയ വിമാനങ്ങളിറങ്ങുന്നതിന് സ്ഥലമേറ്റെടുപ്പ് വൈകുന്നത് പ്രശ്നമേയല്ലെന്നാണ് എം കെ രാഘവന്‍ എം പി പറയുന്നത്. വലിയ വിമാനങ്ങളിറങ്ങുന്നതും സ്ഥലമേറ്റെടുപ്പും തമ്മില്‍ ബന്ധപ്പെടുത്തുന്നതിനു പിന്നില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടെന്ന ആക്ഷേപവും ശക്തമാണ്. എത്രയും പെട്ടെന്ന് വലിയ വിമാനങ്ങളിറങ്ങുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യമാണ് പ്രവാസികളടക്കം ഉയര്‍ത്തുന്നത്.
Adjust Story Font
16