മദീന, ജിദ്ദ വിമാനത്താവളങ്ങള്‍ വഴി ഹാജിമാരുടെ പുണ്യഭൂമിയിലേക്കുള്ള പ്രവാഹം ശക്തമായി
ഇതു വരെ നാല് ലക്ഷത്തിലേറെ തീര്‍ഥാടകരാണ് പുണ്യ ഭൂമിയിലെത്തിയത്. രണ്ടായിരത്തിലേറെ വിമാന സര്‍വീസുകള്‍ ഇതിനകം പൂര്‍ത്തിയായി
മദീന, ജിദ്ദ വിമാനത്താവളങ്ങള്‍ വഴി ഹാജിമാരുടെ പുണ്യഭൂമിയിലേക്കുള്ള പ്രവാഹം ശക്തമായി. ഇതു വരെ നാല് ലക്ഷത്തിലേറെ തീര്‍ഥാടകരാണ് പുണ്യ ഭൂമിയിലെത്തിയത്. രണ്ടായിരത്തിലേറെ വിമാന സര്‍വീസുകള്‍ ഇതിനകം പൂര്‍ത്തിയായി. ഹജ്ജ് കമ്മറ്റി വഴിയുള്ള കേരളത്തിൽ നിന്നുള്ള ആദ്യ വിമാനം മാസം ബുധനാഴ്ച രാവിലെ ജിദ്ദയിലെത്തും.
ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിച്ചത് മുതൽ 4,16.086 തീർത്ഥാടകരാണ് വിമാന മാർഗം സൗദിയിലെത്തിയത്. ഇവരിൽ 1,359 വിമാന സർവീസുകളിലായി 2,98.645 ഹാജിമാരും വന്നിറങ്ങിയത് മദീന പ്രിൻസ് മുഹമ്മദ് ബ്നു അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. 651 വിമാനങ്ങളിലായി 1,17.441 തീർത്ഥാടകർ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുമെത്തി. ഹാജിമാരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജിദ്ദ ഹജ്ജ് ടെർമിനലിലെ എമിഗ്രേഷൻ കൗണ്ടറിൽ ഒരു മണിക്കൂറിൽ 3,800 തീർത്ഥാടകരെ സ്വീകരിക്കുന്നതിനും 3,500 പേരെ യാത്രയയക്കാനും സാധിക്കും. ആഗമന ഹാളിൽ ഒരേ സമയം 7,000 ഉം ഹാളിനു പുറത്തു 12,000 ഉം തീർത്ഥാടകരെ ഉൾക്കൊള്ളാനാകും. ഇതനുസരിച്ചു ഒരു മണിക്കൂറിൽ 13 ഉം ഒരു ദിവസം 312 ഉം വിമാന സർവീസുകളിലെത്തുന്ന തീർത്ഥാടകരുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്നതായാണ് കണക്ക്.
മദീന വിമാനത്താവളത്തിൽ 102 കൗണ്ടറുകൾ തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട്. ലഗേജുകൾക്കായി 9 കൺവെയർ ബെൽറ്റുകൾ, തീർത്ഥാടകരുടെ മാത്രം വരവ് പോക്കിനായി 222 പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളും മദീനയിൽ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മറ്റി വഴി കേരളത്തിൽ നിന്നുള്ള ഹാജിമാരെ സൗദി എയർലൈൻസിന്റെ 29 വിമാന സർവീസുകളിലൂടെയാണ് പുണ്യഭൂമിയിലെത്തിക്കുക. അടുത്ത മാസം 1 മുതൽ 15 വരെ കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കായിരിക്കും ഇവരുടെ യാത്ര. സെപ്തംബർ 12 മുതൽ 25 വരെ മദീന വിമാനത്താവളം വഴിയായിരിക്കും ഇവരുടെ തിരിച്ചു പോക്ക്.
Adjust Story Font
16