Quantcast

യു.എ.ഇ പൊതുമാപ്പ്; പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് സഹായവുമായി സംഘടനകളും

സേവനങ്ങൾക്കൊപ്പം രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് ജോലി കൂടി സംഘടിപ്പിച്ചു നൽകുക എന്ന ദൗത്യം ഏറ്റെടുക്കുമെന്ന്​ യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ അറിയിച്ചു

MediaOne Logo
യു.എ.ഇ പൊതുമാപ്പ്; പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് സഹായവുമായി സംഘടനകളും
X

യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് നിയമവിധേയമായി രാജ്യത്ത് തുടരാൻ സൗകര്യമൊരുക്കാൻ വിവിധ സംഘടനകളും രംഗത്ത്
. സേവനങ്ങൾക്കൊപ്പം രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് ജോലി കൂടി സംഘടിപ്പിച്ചു നൽകുക എന്ന ദൗത്യം ഏറ്റെടുക്കുമെന്ന്
വിവിധ കമ്പനികളുടെ 700 ലേറെ പി.ആർ.ഒ മാരുടെ കൂട്ടായ്മയായ യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ അറിയിച്ചു.

പാസ്പോർട്ടോ മറ്റു നിയമപരമായ രേഖകളോ കൈവശം ഇല്ലാത്തവരോ നിയമവിരുദ്ധമായി രാജ്യത്ത് എത്തിപ്പെട്ടവരോ, വിസ കാലാവധി കഴിഞ്ഞ് തങ്ങുന്നവരോ എന്നിങ്ങനെ ഏത് അവസ്ഥയിലുള്ളവർക്കും തങ്ങളുടെ ഹെൽപ് ലൈനും ഹെൽപ് ഡെസ്കും ഉപയോഗപ്പെടുത്താമെന്ന് ഭാരവാഹികൾ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുമാപ്പ് നേടിയവരുടെ വിവരങ്ങൾ ശേഖരിച്ച് വിവിധ തൊഴിൽദാതാക്കൾക്ക് അയച്ചു കൊടുത്താണ് ഉചിതമായ ജോലി കണ്ടെത്താൻ സഹായിക്കുക. വിവിധ സ്ഥാപനങ്ങളുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായി പ്രസിഡന്റ് സലീം ഇട്ടമ്മൽ പറഞ്ഞു.

ദുബൈയിലെയും ഷാർജയിലെയും ആമർ സെന്ററുകളുടെ സഹകരണത്തോടെയാണ് അസോസിയേഷന്റെ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുക. അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലും ഹെൽപ് ഡെസ്ക് തുറക്കാൻ ശ്രമം നടത്തുന്നുണ്ട്. പ്രത്യേക ഹോട്ട്
ലൈൻ നമ്പറിലൂടെ ആവശ്യമായ വിവരങ്ങൾ കൈമാറും.

പാസ്പോർട്ട് തൊഴിലുടമയുടെയോ മറ്റാരുടെയെങ്കിലും കൈവശമോ പെട്ടുപോയവരുണ്ടെങ്കിൽ ആ പാസ്പോർട്ടിനായി കാത്തു നിൽക്കാതെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഔട്ട്പാസ് വാങ്ങി നാട്ടിലേക്ക് മടങ്ങുകയാണ് ഉചിതമായ മാർഗമെന്നും ഭാരവാഹികൾ വിശദീകരിച്ചു. ഹെൽപ്വിങ് ലീഡർ നാസർ വാടാനപ്പള്ളി, ആക്ടിങ് ജനറൽ സെക്രട്ടറി അജിത് ഇബ്രാഹിം, ഗഫൂർ ഇത്തിഖൻ, മുഹ്സിൻ കാലിക്കറ്റ്, ഷാഫി ആലക്കോട്, മുജീബ് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.

TAGS :

Next Story