യു.എ.ഇ പൊതുമാപ്പിന് തുടക്കമായി; ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ നൂറ് കണക്കിനാളുകള്‍
അനധികൃത കുടിയേറ്റക്കാർക്ക് രാജ്യം വിട്ടുപോകാനോ താമസം നിയമവിധേയമാക്കാനോ ഉള്ള അപൂർവ അവസരമാണ് പൊതുമാപ്പ്
ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമാകുന്ന യു.എ.ഇ പൊതുമാപ്പിന് തുടക്കമായി. മൂന്നു മാസം നീണ്ടുനിൽക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ നൂറ് കണക്കിന് പേരാണ് ക്യാമ്പുകളില്‍ എത്തുന്നത്.
അനധികൃത കുടിയേറ്റക്കാർക്ക് രാജ്യം വിട്ടുപോകാനോ താമസം നിയമവിധേയമാക്കാനോ ഉള്ള അപൂർവ അവസരമാണ്
പൊതുമാപ്പ്. ഇത് പ്രയോജനപ്പെടുത്താന്‍ നൂറ് കണക്കിന് പേരാണ് എത്തികൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ അവീർ ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ പൊതുമാപ്പ് നടപടികള്‍ ആരംഭിച്ചു. 2013ൽ ആണ്
അവസാനമായി യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്
. ഇത്തവണ നടപടികൾ ഏറെ ഉദാരമാക്കിയിട്ടുണ്ട്. യു.എ.ഇയിൽ നിയമവിരുദ്ധമായി ജീവിക്കുന്നവർക്ക് പുറമെ പ്രവേശന വിലക്കോടെ രാജ്യം വിട്ടവർക്കും തിരിച്ചുവരവിന് സൗകര്യമൊരുക്കുന്നു എന്നതാണ്
പ്രത്യേകത.
എൻട്രി ബാൻ ഉള്ളവർക്ക് സന്ദർശക വിസ, ടൂറിസ്റ്റ് വിസ, താമസ വിസ, നിക്ഷേപക വിസ എന്നിവയിൽ ഏതിനും അപേക്ഷിക്കാൻ ഈ കാലയളവിൽ സാധിക്കും. എന്നാൽ ഏതെങ്കിലും കോടതികളിൽ ഇവർക്കെതിരെ കേസുകളുണ്ടെങ്കിൽ അതു സാധ്യമാവില്ല. മയക്കുമരുന്ന്
കേസ്, മനുഷ്യക്കടത്ത്, അക്രമം തുടങ്ങിയ കേസുകളിൽ ശിക്ഷ അനുഭവിച്ചവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. എന്നാൽ ചെറു കുറ്റങ്ങളിൽ ശിക്ഷ അനുഭവിച്ചവർക്ക് അപേക്ഷിക്കാനാവും.
Adjust Story Font
16