Quantcast

കുവൈത്തിൽ റെയ്‌ഡിൽ പിടിയിലായ വിദേശികളെ നാടുകടത്തുമെന്നു ആഭ്യന്തരമന്ത്രാലയം

തിങ്കളാഴ്ച ഹസാവിയിൽ നടന്ന സുരക്ഷാ പരിശോധനയിൽ കസ്റ്റഡിയിലെടുത്ത 497 പേരെയാണ് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയത്

MediaOne Logo

Web Desk

  • Published:

    2 Aug 2018 3:02 AM GMT

കുവൈത്തിൽ റെയ്‌ഡിൽ പിടിയിലായ വിദേശികളെ നാടുകടത്തുമെന്നു ആഭ്യന്തരമന്ത്രാലയം
X

കുവൈത്തിൽ പൊലീസ് റെയ്‌ഡിൽ പിടിയിലായ വിദേശികളെ നാടുകടത്തുമെന്നു ആഭ്യന്തരമന്ത്രാലയം . തിങ്കളാഴ്ച ഹസാവിയിൽ നടന്ന സുരക്ഷാ പരിശോധനയിൽ കസ്റ്റഡിയിലെടുത്ത 497 പേരെയാണ് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയത് . നിയമലംഘകരെ പിടികൂടുന്നതിനായാണ് പരിശോധനാ കാമ്പയിൻ നടത്തുന്നതെന്നും പൊതുജനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

ജലീബ് അൽ ശുയൂഖ് , ഹസാവി എന്നിവിടങ്ങളിൽ തിങ്കളാഴ്ച നടന്ന കാമ്പയിനിൽ ൽ 927 പേരുടെ രേഖകൾ പരിശോധിച്ചതായി സുരക്ഷ വിഭാഗം അറിയിച്ചു. ഇതിൽ 497പേരെയാണ് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയത്. നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയവരിൽ എട്ടു പേർ സിവിൽ ക്രിമിനൽ കേസുകളിൽ പ്രതികളാണ് 59 തെരുവ് കച്ചവടക്കാരും താമസ രേഖകളില്ലാത്ത 172 പേരും മയക്കുമരുന്ന് കേസ് പ്രതികളായ മൂന്നു പേരും സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയ 60 പേരും 297 ഗതാഗത നിയമലംഘനകരും ഇക്കൂട്ടത്തിലുണ്ട് . ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഇസ്സാം അൽ നഹാമിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു തിങ്കളാഴ്ച പരിശോധന നടന്നത് . വിവിധ സേനാ വിഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാ ണ് പരിശോധനയിൽ പങ്കെടുത്തത് .

ഹസാവിയിലെ തെരുവ് കച്ചവടം നടത്തുന്ന സ്ഥലത്ത് പരിശോധനക്കെത്തിയ ഫർവാനിയ മുനിസിപ്പൽ സംഘത്തിനെതിരെ കച്ചവടക്കാർ അക്രമാസക്തമായതിനെ തുടർന്നാണ് കൂട്ടപ്പരിശോധന അരങ്ങേറിയത്. അതിനിടെ നിയമം നടപ്പാക്കുന്നതിൽ വിട്ടു വീഴ്ചയുണ്ടാകില്ലെന്നും കൃത്യ നിര്വഹണത്തിനിടെയുണ്ടാകുന്ന തടസങ്ങൾ നിയമ പരമായി നേരിടുമെന്നും മുനിസിപ്പാലിറ്റി ഡയറക്ടർ അഹമ്മദ് അൽ മൻഫൂഹി വ്യക്തമാക്കി . ഹസാവിയിൽ കൈയേറ്റത്തിന് വിധേയരായ ഉദ്യോഗസ്ഥർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ചടങ്ങിലാനു മുനിസിപ്പാലിറ്റി മേധാവി ഇക്കാര്യം പറഞ്ഞത് . ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചു പരിശോധകരുടെ സുരക്ഷക്ക് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story