കുവൈത്തിൽ റിയൽ എസ്റ്റേറ്റ് ചട്ടങ്ങൾ പരിഷ്കരിക്കാൻ ആലോചന
അന്താരാഷ്‌ട്ര നിക്ഷേപകരെ ആകർഷിക്കാൻ റിയൽ എസ്റ്റേറ്റ് മേളകൾ സംഘടിപ്പിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്
- Published:
2 Aug 2018 3:03 AM GMT
കുവൈത്തിൽ വിദേശ നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന തരത്തിൽ റിയൽ എസ്റ്റേറ്റ് ചട്ടങ്ങൾ പരിഷ്കരിക്കാൻ ആലോചന. ഇത് സംബന്ധിച്ച കരട് നിയമം ഒക്ടോബറിൽ പാർലമെന്റിൽ അവതരിപ്പിക്കും. അന്താരാഷ്‌ട്ര നിക്ഷേപകരെ ആകർഷിക്കാൻ റിയൽ എസ്റ്റേറ്റ് മേളകൾ സംഘടിപ്പിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.
എണ്ണവിലത്തകർച്ചയെ തുടർന്ന് കൂപ്പുകുത്തിയ റിയൽ എസ്റ്റേറ്റ് മേഖലക്കു പുതുജീവൻ നൽകാനാണ് സർക്കാർ നിയമപരിഷ്കരണത്തെ കുറിച്ച് ആലോചിക്കുന്നത്. രാജ്യാന്തര നിക്ഷേപകർക്ക് കൂടുതൽ പ്രോത്സാഹനം നൽകലും മേഖലയിലെ തെറ്റായ പ്രവണതകൾ തടയുകയുമാണ് പ്രധാന ലക്ഷ്യം . വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന രീതിയിലാവും നിയമ നിർമാണം . കരട് രൂപം തയാറാക്കുന്നതിനായി ഉടൻ തന്നെ നിയമ വിദഗ്ദരുടെ പാനലിനെ ചുമതലപ്പെടുത്തുമെന്നു ധനമന്ത്രാലയവൃത്തങ്ങൾ വെളിപ്പെടുത്തി . വേനലവധിക്ക് ശേഷം ഒക്ടോബറിൽ ചേരുന്ന പാർലമെന്റ് സെഷനിൽ കരടുനിയമം അവതരിപ്പിക്കും .
മുതൽ മുടക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർക്കാർ നൽകും. സ്വദേശികൾ രാജ്യത്തിന് പുറത്തു പുറത്ത് നിക്ഷേപിക്കുന്ന പ്രവണത കുറക്കാൻ ആഭ്യന്തര നിക്ഷേപകർക്ക് കൂടുതൽ പ്രോത്സാഹനം നൽകും. അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാനായി വാണിജ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ റിയൽ എസ്റ്റേറ്റ് മേളകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
Adjust Story Font
16